ശബരിമലയിൽ മലകയറ്റത്തിനിടെ രണ്ടുപേർ കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട: ശബരിമലയിൽ മല കയറ്റത്തിനിടെ രണ്ടുപേർ കുഴഞ്ഞു വീണു മരിച്ചു. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള മല കയറ്റത്തിനിടെ ഒരു തീർഥാടകനും മരക്കൂട്ടത്ത് നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ താൽകാലിക ദേവസ്വം ഗാർഡുമാണ് കുഴഞ്ഞുവീണ് മരിച്ചത്. കർണാടക രാമനഗർ സ്വദേശി പ്രജ്വൽ(20) ഷെഡ് നമ്പർ 5ൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മരക്കൂട്ടത്ത് താൽകാലിക ദേവസ്വം ഗാർഡായി ജോലിചെയ്യുന്ന കൊല്ലം ചെപ്ര സ്വദേശി ഗോപ കുമാർ(60) ജോലി കഴിഞ്ഞ് സന്നിധാനത്തേക്ക് മടങ്ങവേ മരക്കൂട്ടത്തിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പമ്പാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    
News Summary - Two people collapse and die while climbing Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.