ആലുവ മണപ്പുറം ദേശം കടവിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച മാനന്തവാടി വേമം വലിയകുന്നേൽ ചാക്കോയുടെ മകൻ ബിനു ജേക്കബിന്റെ മൃതദേഹം ഉളിയന്നൂർ കുഞ്ഞുണ്ണിക്കര സ്കൂബ ടീം (യു.കെ സ്കൂബ ടീം) അംഗങ്ങൾ പുറത്തെടുക്കുന്നു

പെരിയാറിൽ കുളിക്കാനിറങ്ങിയ വയനാട് സ്വദേശി മുങ്ങി മരിച്ചു

ആലുവ: പെരിയാറിൽ കുളിക്കാനിറങ്ങിയ വയനാട് സ്വദേശി മുങ്ങി മരിച്ചു. മാനന്തവാടി വേമം വലിയ കുന്നേൽ ചാക്കോയുടെ മകൻ ബിനു ജേക്കബാണ് (47) മരിച്ചത്. ഇന്ന് വൈകീട്ട് 4.30ഓടെ ആലുവ മണപ്പുറം ദേശം കടവിലാണ് സംഭവം.

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ബിനു നീന്തുന്നതിനിടയിൽ കുഴഞ്ഞുപോവുകയായിരുന്നു. വിവരമറിഞ്ഞ് ആലുവ അഗ്നി രക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഉളിയന്നൂർ കുഞ്ഞുണ്ണിക്കര സ്കൂബ ടീം (യു.കെ സ്കൂബ ടീം) അംഗങ്ങളായ അസ്‍ലം, ലത്തീഫ്, നിസാം, നിയാസ് കപ്പൂരി എന്നിവർ തിരച്ചിൽ നടത്തി. 5.30 ഓടെ കടവിൽ നിന്ന് 30 മീറ്ററിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആലുവ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags:    
News Summary - Wayanad native drowns while bathing in Periyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.