ബംഗളൂരു: ഏപ്രിൽ 27ന് മംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള കുടുപ്പിൽ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അഷ്റഫിനെ(38) ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 10 പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കർണാടക ഹൈകോടതി ബുധനാഴ്ച തള്ളി.
ജാമ്യം തേടി അനിൽ കുമാർ (28), സായിദീപ് (29), അനിൽ കുമാർ (31), യതിരാജ് (27), മനീഷ് ഷെട്ടി (21), പ്രദീപ് (36), വിവിയൻ അൽവാരെസ് (41), ശ്രീദത്ത (32), ധനുഷ് (31), കിഷോർ കുമാർ (37) എന്നിവരാണ് സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് ഹരജികൾ പരിഗണിച്ച ജസ്റ്റിസ് മുഹമ്മദ് നവാസ് നിരീക്ഷിച്ചു. മാറിയ സാഹചര്യങ്ങൾ കണക്കിലെടുത്ത്, പ്രതികൾക്ക് ജാമ്യാപേക്ഷ വിചാരണ കോടതിയിൽ സമർപ്പിക്കാൻ ജഡ്ജി നിർദേശിച്ചു. ഈ നിരീക്ഷണത്തോടെ, ഹരജികൾ തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.