ബംഗളൂരു: ചന്താപുര-ആനേക്കൽ റോഡിലെ വി.ബി.എച്ച്.സി വൈഭവ ശനി, ഞായർ ദിവസങ്ങളിൽ ഓണാഘോഷം സംഘടിപ്പിക്കും. നന്മ മലയാളി സാംസ്കാരിക സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ആഘോഷങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും. ആഗസ്റ്റ് 23ന് രാവിലെ ഒമ്പതു മുതൽ നടക്കുന്ന സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പോടുകൂടി പരിപാടികൾക്ക് തുടക്കമാവും. വൈകുന്നേരം മൂന്നിന് ഉദ്ഘാടന ചടങ്ങ് നടക്കും.
വി.വി.എ.എ.ഒ.എ പ്രസിഡന്റ് ലോകേഷ് പി, വി.വി.എസ്.സി പ്രസിഡന്റ് വെങ്കട്ട് രാജന് എന്നിവർ മുഖ്യാതിഥികളാവും. തുടർന്ന് കുട്ടികളുടെ ഫാൻസി ഡ്രസ്, നൃത്തം, പാട്ട്, സംഗീതം, സ്കിറ്റ് തുടങ്ങിയ സാംസ്കാരിക പരിപാടികൾ. രാത്രി ഡിജെയും മിനി ഓണസദ്യയും നടക്കും. രണ്ടാം ദിനത്തിൽ പുലർച്ച ആറിന് സൺറൈസ് മാരത്തൺ നടക്കും. തുടർന്ന് പൂക്കളം, രംഗോലി മത്സരങ്ങൾ.
സാംസ്കാരിക യാത്രയായി മഹാബലിയുടെ വരവും തുടർന്ന് തിരുവാതിരക്കളി, ഓണപ്പാട്ടുകളുമടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ എന്നിവ അരങ്ങേറും. ഉച്ചക്ക് 12ന് ഗ്രാൻഡ് ഓണസദ്യയും വൈകുന്നേരം കായിക മത്സരങ്ങളും വടംവലി മത്സരവും ഒരുക്കും. വൈകീട്ട് നാലു മുതൽ രാത്രി 10 വരെ നീളുന്ന സാംസ്കാരിക പരിപാടികളോടെ ആഘോഷത്തിന് സമാപനമാവും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9901491152.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.