കോഴിക്കോട്: ഫാറൂഖ് ഹൈസ്കൂളിലെ മുൻ അധ്യാപകനും സാഹിത്യകാരനുമായ കാസിം വാടാനപ്പള്ളി (86) ഫാറൂഖ് കോളജിന് സമീപത്തെ വസതിയിൽ അന്തരിച്ചു. ഫാറൂഖ് കോളേജ് ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. ഏറെ വർഷങ്ങളായി സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു.
തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ എ.കെ. ബുഖാരിയുടെയും പി.എസ്. സൈനബയുടെയും മകനായി ജനിച്ചു. ഗണേശമംഗലം പ്രൈമറി സ്കൂൾ, തൃത്തല്ലൂർ അപ്പർ പ്രൈമറി സ്കൂൾ, ഏങ്ങണ്ടിയൂർ നാഷണൽ ഹൈസ്കൂൾ, പാവറട്ടി എസ്.ഡി സംസ്കൃത കോളേജ്, രാമവർമപുരം ഗവൺമെൻറ് ട്രെയിനിങ് കോളേജ് എന്നീ സ്ഥാപനങ്ങളിൽ പഠനം .
ആകാശവാണി വിദ്യാഭ്യാസ പരിപാടിയുടെ കൺസൾട്ടറേറ്റീവ് പാനലിൽ കോഴിക്കോട് നിലയത്തിൽ നിന്നുള്ള പ്രതിനിധിയായി പ്രവർത്തിച്ചു. നാടകങ്ങളും ചിത്രീകരണങ്ങളും പ്രഭാഷണങ്ങളും ആകാശവാണിയിലൂടെ സംപ്രേഷണം ചെയ്തിരുന്നു. ഉദയശങ്കർ ട്രൂപ്പിൽ ഉണ്ടായിരുന്ന പ്രസിദ്ധ നർത്തകി അന്നം ചൗധരി സംവിധാനം ചെയ്തവതരിപ്പിച്ച ഭഗവദ്ദൂത്, ഷാജഹാന്റെ സ്വപ്നം, ചിലമ്പിന്റെ കഥ തുടങ്ങിയ ബാലേകളുടെ രചയിതാവാണ്.
പുസ്തകങ്ങൾ - അഭിനിവേശം, അവസ്ഥാ ഭേദം ,കുങ്കുമം നോവൽ അവാർഡ് നേടിയ ആവർത്തം, എല്ലാം ഒരു സ്വപ്നം പോലെ ,കിളിമകൾ , മുൻവിധികളുടെ നിഷേധം, മൗനം മഹാരവം , ഉണ്ണികളുടെ കവി സാന്ത്വനസ്പർശം ,
ഭാര്യ: പി.എ ജമീല (അധ്യാപിക). മക്കൾ: ജാസി കാസിം, സാജൻ കാസിം, സിറാജ് കാസിം (അധ്യാപകൻ, ഫാറൂഖ് ഹൈസ്കൂൾ), ജസി കാസിം (അധ്യാപിക).
മരുമക്കൾ: ഷംസുദ്ദീൻ ( കെ.എൻ.പി.സി കുവൈറ്റ്), സിന്ധു സാജൻ (കാരറ ഗവ യു പി സ്കൂൾ പ്രധാനാധ്യാപിക) , ഡോ. മെഹർ അൽ മിന്നത്ത് (അധ്യാപിക, മമ്പാട് എം.ഇ.എസ് കോളെജ്).
കബറടക്കം വെള്ളിയാഴ്ച രാവിലെ 9.30 ന് ഫാറൂഖ് കോളജ് പള്ളി കബറിസ്ഥാനിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.