ഫാഷൻ ഡിസൈനർ ജിയോർജിയോ അർമാനി
മിലാൻ: വിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനറും ശതകോടീശ്വരനുമായ ജിയോർജിയോ അർമാനി (91) അന്തരിച്ചു. ‘അർമാനി’ ഫാഷൻ സ്ഥാപനത്തിന്റെ സ്ഥാപകനാണ്. 1934ൽ ഇറ്റാലിയൻ പട്ടണമായ പിയാഷെൻസയിലാണ് ജനനം. വൈദ്യശാസ്ത്ര പഠനം പാതിവഴിയിൽ ഉപേക്ഷിച്ച അദ്ദേഹം പിന്നീട് സൈന്യത്തിൽ ചേർന്നു. രണ്ട് വർഷത്തിനുശേഷമാണ് ഫാഷൻ രംഗത്തേക്ക് തിരിയുന്നത്. വിവിധ വസ്ത്രസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനിടെ പ്രശസ്ത കമ്പനിക്കുവേണ്ടി പുരുഷ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് വഴിത്തിരിവായി. പിന്നീട് ‘അർമാനി’ കമ്പനി സ്ഥാപിച്ച അദ്ദേഹം 270 കോടി ഡോളർ വിറ്റുവരവുള്ള സ്ഥാപനമായി അതിനെ മാറ്റി.
ഇറ്റാലിയൻ ശൈലിയിലെ അദ്ദേഹത്തിെന്റ വസ്ത്ര ഡിസൈനുകൾ ഏറെ പ്രശംസ നേടി. ഫാഷൻ കമ്പനിയായി തുടങ്ങിയ ‘അർമാനി’ പിന്നീട്, സംഗീതം, സ്പോർട്സ്, ആഡംബര ഹോട്ടൽ രംഗത്തേക്കും ചുവടുവെച്ചു. മരണസമയത്ത് 10,000 കോടി ഡോളറിന്റെ വ്യവസായ സാമ്രാജ്യത്തിെന്റ ഉടമയായിരുന്നു. പെർഫ്യൂം, സൗന്ദര്യ വർധക വസ്തുക്കൾ, ചോക്ലറ്റ്, പുസ്തകങ്ങൾ തുടങ്ങിയവയെല്ലാം അർമാനിയുടെ ബിസിനസിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.