നക്ഷത്ര മൽസ്യം

500 കോടി നക്ഷത്ര മൽസ്യങ്ങ​ളെ കൊന്നൊടുക്കിയ കൊലയാളിയെ ഒടുവിൽ കണ്ടെത്തി; നമ്മുടെ കോളറ ബാക്ടീരിയ

പസഫിക് സമുദ്രത്തിൽ നക്ഷത്ര മൽസ്യങ്ങളെ ഇങ്ങനെ കൂട്ടത്തോടെ കൊന്നൊടുക്കന്നതാര് എന്ന് ശാസ്ത്രജ്ഞൻമാർ വർഷങ്ങളായി തലപുകയ്ക്കുകയായിരുന്നു. വർഷങ്ങളോളം ചിന്തിപ്പിക്കുകയും കുഴയ്ക്കുകയും ചെയ്ത യഥാർത്ഥ ‘കില്ലറെ’ ഒടുവിൽ കണ്ടെത്തി.

2013 മുതലാണ് കടലിൽ നക്ഷത്ര മൽസ്യങ്ങൾ ഇങ്ങനെ കൂട്ടത്തോടെ ചത്തുതുടങ്ങിയത് ശ്രദ്ധയിൽപെടുന്നത്. ഒരു വ്യാഴവട്ടത്തിൽ ചത്തൊടുങ്ങിയത് ഒന്നും രണ്ടുമല്ല 500 കോടി നക്ഷത്രമൽസ്യങ്ങൾ. പല വർഗത്തിലുള്ള മൽസ്യങ്ങളും വൻതോതിൽ ചത്തൊടുങ്ങി. ആദ്യം അവയുടെ നക്ഷത്രകെകൾ കൊഴിയുകയും പിന്നീട് ശരീരം ചുരുങ്ങി ഉരുകി ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയായിരുന്നു.

വൻതോതിൽ ഇവ ചത്തൊടുങ്ങിയിട്ടും കാരണം കണ്ടെത്താൻ കഴിയാതെ കുഴയുകയായിരുന്നു ശാസ്ത്രജ്ഞർ. ഒടുവിൽ കണ്ടെത്തി മനുഷ്യനിൽ കോളറ പടർത്തുന്ന ഇനത്തിൽപെട്ട വിബ്രിയോ പെക്ടനിസിഡ എന്ന ബാക്ടീരിയ ആണെന്ന്.

ആദ്യം കരുതിയത് ഡെൻസോ വൈറസ് ആണെന്നാണ്. എന്നാൽ പിന്നീട് മനസിലായി ഈ വൈറസുകൾ മൽസ്യത്തിന്റെ ഉള്ളിൽതന്നെയള്ളതാണെന്ന്. പിന്നീട് നക്ഷത്ര മൽസ്യത്തി​ന്റെ കലകൾ (tissues) പരിശോധിച്ചപ്പോഴാണ് അതിൽ ബാക്ടീരിയയെ കണ്ടെത്തിയത്. ജീവിയുടെ രക്തസമാനമായ സീലോമിക് ഫ്ലൂയിഡിലാണ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്.

ബ്രിട്ടീഷ് കൊളംബിയയിലെ ഹക്കായി ഇൻസ്റ്റിറ്റ്യുട്ടിലെ ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. സൺഫ്ലവർ സ്റ്റാർ ഫിഷ് എന്ന വർഗത്തെ ഇവർ ലാബിൽ കൊണ്ടുവരികയും അവയെ രോഗബാധിതനായ നക്ഷത്ര മൽസ്യവുമായി ചേർക്കുകയും ചെയ്തു. അ​​പ്പോൾ രോഗം അവയി​ലേക്ക് പടരുന്നതായി കണ്ടു. എന്നാൽ ചൂടുള്ള വെള്ളത്തിൽ ഇവ രോഗം പടർത്തിയില്ല.

പിന്നീട് സിലോമിക് ഫ്ലൂയിഡ് പരിശോധിച്ചു. ഇവയുടെ രക്തം തന്നെയാണിത്. ഇതു പരിശോധിച്ചപ്പോഴാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

നമ്മൾ കഴികുന്ന ആന്റിബയോട്ടിക് ​പോലെ പ്രോബയോട്ടിക്, അതായത് ശരീരത്തിന് ഗുണകരമായ ബാക്ടീരിയകളെ കടത്തിവിട്ടാൽ രോഗം ചികിൽസിക്കാൻ കഴിയും. ഇത്തരത്തിൽ ലാബിൽ ബാക്ടീരിയകളെ വളർത്തി അവയെ മൽസ്യ ശരീരത്തിലേക്ക് കടത്തിവിടാനുള്ള നീക്കത്തിലാണ് ​​ശാസ്ത്രജ്ഞർ.

കടലിലെ സംതുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായകമായ പങ്കു വഹിക്കുന്ന നക്ഷത്ര മൽസ്യങ്ങളെ സംരക്ഷി​​ക്കേണ്ടത് അത്യാവശ്യമാണ്. ഇവ കോടിക്കണക്കിന് ചത്തുപോകുന്നതോടെ ഇവ ആഹാരമാക്കാറുള്ള കടൽചേനകൾ വല്ലാതെ പെരുകും. ഇവ കടൽ ജീവിയായ കെൽപിനെ തിന്നൊടുക്കും. ഇവയാണ് കടലിലേക്ക് കാർബൺ ഡയോക്സൈഡ് എത്തിക്കുന്നതിലെ പ്രധാന കണ്ണി.   

Tags:    
News Summary - The killer that killed 5 billion starfish has finally been found: our cholera bacteria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.