ലക്ഷ്യ സെൻ
പാരിസ്: ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ് ആദ്യ റൗണ്ടിൽ ഇന്ത്യൻ പ്രതീക്ഷയായ ലക്ഷ്യ സെന്നിന് തോൽവിയോടെ മടക്കം. ടോപ് സീഡും ലോക രണ്ടാം നമ്പറുകാരനുമായ ഷിൻ യു ഖിയോടാണ് നേരിട്ടുള്ള സെറ്റുകളിൽ കീഴടങ്ങിയത്. സ്കോർ 17-21, 19-21. വർഷാദ്യം ഓൾ ഇംഗ്ലണ്ട് കിരീടവും ജൂലൈയിൽ ചൈന ഓപൺ, ജപ്പാൻ ഓപൺ ചാമ്പ്യൻപട്ടവും മാറോടുചേർത്ത് ഉജ്ജ്വല ഫോമിൽ തുടരുന്ന ചൈനീസ് താരത്തിനെതിരെ കരുത്തോടെ പിടിച്ചുനിന്നാണ് രണ്ടു സെറ്റിലും ലക്ഷ്യ തോൽവി വഴങ്ങിയത്. രണ്ടാം സെറ്റിന്റെ അവസാന ഘട്ടത്തിൽ 19-19 വരെ പിടിച്ചുനിന്ന ശേഷമായിരുന്നു വീഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.