പാരിസ്: രണ്ടു തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി സിന്ധു ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് പ്രിക്വാർട്ടറിൽ. മലേഷ്യയുടെ ലോക 40ാം നമ്പർ താരം ലെറ്റ്ഷനാ കറുപതേവനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് സിന്ധു പ്രീക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്.
42 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-19 21-15നായിരുന്നു വിജയം. കഴിഞ്ഞ ദിവസം ആദ്യ റൗണ്ട് പോരാട്ടത്തിൽ താളം കണ്ടെത്താൻ വിഷമിച്ച സിന്ധുവിന്റെ തനിപ്പകർപ്പായിരുന്നു ഇന്നലെയും കണ്ടത്. തുടക്കത്തിൽ 1-4ന് പിറകിലായ ശേഷം ഒപ്പം പിടിക്കാനുള്ള ശ്രമങ്ങൾക്ക് വേഗമില്ലാതായതോടെ ആദ്യ സെറ്റിൽ 11-8ന് ഇടവേള പിരിഞ്ഞു.
വിടാതെ കളി നയിച്ച മലേഷ്യൻ താരം 18-12ന് ലീഡ് ഉറപ്പാക്കിയ ശേഷമായിരുന്നു സിന്ധുവിന്റെ അത്യുഗ്രൻ തിരിച്ചുവരവ്. നേരത്തെ മിക്സഡ് ഡബ്ൾസിൽ ഇന്ത്യയുടെ ധ്രുവ് കപില- തനിഷ ക്രാസ്റ്റോ സഖ്യവും പ്രീക്വാർട്ടറിലെത്തി. അയർലൻഡിന്റെ ജോഷ്വ മാഗി- മോയ റിയാൻ കൂട്ടുകെട്ടിനെ 21-11, 21-16നാണ് ഇരുവരും ചേർന്ന് മടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.