ജദേജക്കും സുന്ദറിനും അർധസെഞ്ച്വറി; ലീഡെടുത്ത് ഇന്ത്യ

മാഞ്ചസ്റ്റർ: ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റി​െൻറ അഞ്ചാം ദിനത്തിൽ വാഷിങ്ടൺ സുന്ദറിന്റെയും രവീന്ദ്ര ജദേജയുടെയും അർധസെഞ്ച്വറി കരുത്തിൽ ഇന്ത്യ ലീഡിലേക്ക്. 115 ഓവർ പിന്നിടുമ്പോൾ 130 ബോളിൽ 52റൺസുമായി വാഷിങ്ടൺ സുന്ദറും 99 ബോളിൽ 51 റൺസുമായി രവീന്ദ്ര ജദേജയുമാണ് ക്രീസിൽ. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബൗളർമാരെ മാറ്റി മാറ്റി പരീക്ഷിച്ചെങ്കിലും അനാവശ്യ ഷോട്ടുകൾക്ക് മുതിരാതെ ബാറ്റിങ് തുടരുകയാണ് ഇരുവരും.

അഞ്ചാം ദിനമാരംഭിച്ച ആദ്യ ബോളിൽ തന്നെ ഇന്നലെ ശക്തിദുർഗമായി നിന്നിരുന്ന കെ.എൽ. രാഹുൽ പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ നിരാശപടർത്തി. 230 ബോളിൽ നിന്ന് 90 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ബൗളിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ക്യാപ്റ്റൻ ഗില്ലിന്റെ ബാറ്റിങ്ങിൽ പ്രതീക്ഷയർപ്പിച്ചെങ്കിലും 238 ബോളിൽ 103 റൺസെടുത്ത് സെഞ്ചൂറിയനായി ജോഫ്ര ആർച്ചറിന്റെ ബൗളിൽ സ്മിത്തിന് പിടികൊടുത്ത് ക്യാപ്റ്റനും പവിലിയനിലെത്തി. അർധ സെഞ്ച്വറി നേടിയ രവീന്ദ്ര ജദേജയിലും സുന്ദറിലുമാണ് പ്രതീക്ഷകളത്രയും.

669 എ​ന്ന വ​മ്പ​ൻ സ്കോ​ർ ഒ​ന്നാ​മി​ന്നി​ങ്സി​ൽ സ്വ​ന്ത​മാ​ക്കി​യ ഇം​ഗ്ല​ണ്ട് മ​ത്സ​ര​ത്തി​ൽ പി​ടി​മു​റു​ക്കി. 311 റ​ൺ​സി​ന്റെ ലീ​ഡാ​ണ് ഇ​ന്ത്യ വ​ഴ​ങ്ങി​യ​ത്. ല​ഞ്ചി​ന് മു​മ്പ് മൂ​ന്നോ​വ​ർ ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​ക്ക് ആ​ദ്യ ഓ​വ​റി​ൽ​ത​ന്നെ സ്കോ​ർ​ബോ​ർ​ഡ് തു​റ​ക്കും​മു​മ്പ് ര​ണ്ട് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. ക്രി​സ് വോ​ക്സാ​യി​രു​ന്നു അ​ന്ത​ക​ൻ. നാ​ലാം പ​ന്തി​ൽ ഓ​പ​ണ​ർ യ​ശ​സ്വി ജ​യ്സ്വാ​ളി​നെ വോ​ക്സി​​ന്റെ ത​ക​ർ​പ്പ​ൻ പ​ന്തി​ൽ ഒ​ന്നാം സ്ലി​പ്പി​ൽ ജോ ​റൂ​ട്ട് പി​ടി​കൂ​ടി. മൂ​ന്നാ​മ​നാ​യ സാ​യ് സു​ദ​ർ​ശ​ൻ അ​ടു​ത്ത പ​ന്തി​ൽ പു​റ​ത്ത്.

അ​വ​സാ​ന ​സെ​ക്ക​ൻ​ഡി​ൽ ‘ലീ​വ്’ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച സു​ദ​ർ​ശ​ന് പ​ണി പാ​ളി. ​ഷോ​ർ​ട്ട് പി​ച്ച് ചെ​യ്ത പ​ന്ത് ബാ​റ്റി​ൽ​കൊ​ണ്ട് ര​ണ്ടാം സ്ലി​പ്പി​ൽ ഹാ​രി ബ്രൂ​ക്കി​ന്റെ കൈ​യി​ൽ. തു​ട​ർ​ന്ന് രാ​ഹു​ലും ക്യാ​പ്റ്റ​ൻ ഗി​ല്ലും ചേർന്ന് ഇ​ന്ത്യ​യെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ഓ​ൾ​ഡ് ട്രാ​ഫോ​ഡി​ൽ ഇം​ഗ്ല​ണ്ടി​ന്റെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​ണ് ശ​നി​യാ​ഴ്ച പി​റ​ന്ന​ത്. ടീം ​ച​രി​ത്ര​ത്തി​ലെ അ​ഞ്ചാ​മ​ത്തെ വ​ലി​യ സ്കോ​റു​മാ​ണി​ത്. 2014ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ടെ​സ്റ്റി​ൽ 600ലേ​റെ റ​ൺ​സ് വ​ഴ​ങ്ങു​ന്ന​ത്.

Tags:    
News Summary - Half-centuries for Jadeja and Sundar; India take the lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.