ഇന്റർനെറ്റ് കണക്ഷനില്ലെങ്കിൽ കമ്പ്യൂട്ടറുകൾ വൈറസുകളിൽ നിന്ന് സുരക്ഷിതമാണെന്ന പരമ്പരാഗത വിശ്വാസവും പൊളിയുന്നു. ഓഫ്ലൈനിൽ തന്നെ ആക്ടീവ് ആകുന്നതും വന്ന വഴി മായ്ച്ചു കളയാൻ കഴിവുള്ളതുമായ കണ്ടുപിടിക്കൽ അതീവ ദുഷ്കരവുമായ ‘മമോണ റാൻസംവെയർ’ എന്ന വൈറസ് സോഫ്റ്റ്വെയറാണ് പുതിയ ഭീഷണി.
റിമോട്ട് കമാൻഡ് ആവശ്യമില്ലാതെ പൂർണമായും ഓഫ്ലൈനിൽ പ്രവർത്തിക്കാൻ കഴിവുറ്റതാണിത്. ഓരോ സിസ്റ്റത്തിൽ വെച്ചുതന്നെ എൻക്രിപ്ഷൻ കീകൾ ജനറേറ്റ് ചെയ്യാൻ കഴിയുന്നവയാണിത്. അതുകൊണ്ടുതന്നെ സാധാരണ നെറ്റ്വർക് നിരീക്ഷണ സംവിധാനങ്ങളെ മറികടക്കാൻ ഇതിന് കഴിയും. എക്സിക്യൂട്ട് ചെയ്തുകഴിഞ്ഞാൽ, മറ്റൊരു സെർവറിനെയോ ഹാക്കറെയോ ബന്ധപ്പെടാതെ സ്വയം തന്നെ ഡേറ്റ എൻക്രിപ്റ്റ് ചെയ്യാൻ മമോണക്ക് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.