പെഷാവർ: പാകിസ്താനിലെ ഖൈബർ പഖ്തുൻക്വയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 327 ആയി ഉയർന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്. മരണം ഉയർന്നേക്കുമെന്നാണ് അധികൃതർ പറയുന്നത്. 120ൽ ഏറെ വീടുകൾ തകർന്നു. നൂറുകണക്കിന് കന്നുകാലികൾക്ക് ജീവനഷ്ടമുണ്ടായി.
കൃഷിനാശവും മറ്റും സംബന്ധിച്ച കണക്കുകൾ പുറത്തുവന്നിട്ടില്ല. ആഗസ്റ്റ് 21 വരെ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വടക്കുപടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ജൂൺ 26ന് ആരംഭിച്ച മൺസൂൺ രാജ്യത്ത് ശക്തമായി തുടരുകയാണ്. പ്രളയത്തിൽ ഇതുവരെ 650ൽ ഏറെ പേർ മരിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.