കൊല്ലം: സർക്കാറിന്റെ ഓണക്കിറ്റിലേക്കായി 7.8 ടൺ കശുവണ്ടിപ്പരിപ്പ് സപ്ലൈകോക്ക് കൈമാറിയതായി കാപെക്സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള അറിയിച്ചു. ആഗസ്റ്റ് 14 ഓടെ 1.56 ലക്ഷം പാക്കറ്റുകളാണ് കൈമാറിയത്. ഓണം പ്രമാണിച്ച് കശുവണ്ടിപ്പരിപ്പിന് അധിക ഡിസ്കൗണ്ട് അനുവദിച്ചിട്ടുണ്ട്.
ഒരു ഉപഭോക്താവിന് 30 ശതമാനം വരെ ഡിസ്കൗണ്ടും ഫ്രാഞ്ചൈസികൾക്കും സഹകരണ സംഘങ്ങൾക്കും സ്പെഷൽ ഡിസ്കൗണ്ടും ലഭിക്കും. കാപെക്സ് പുതുതായി അഞ്ച് മൂല്യവർധിത ഉൽപന്നങ്ങൾ ഈ മാസം വിപണിയിലിറക്കും. കാഷ്യു ബട്ടർ, കാഷ്യു പൗഡർ, കശുമാങ്ങ സിറപ്പ്, കശുമാങ്ങ ജാം, കശുമാങ്ങ അച്ചാർ എന്നിവയാണവ. 2,000 രൂപ അഡ്വാൻസ് അടച്ച് യോഗ്യരായ ആർക്കും ഫ്രാഞ്ചൈസി എടുക്കാം. സഹകരണ സംഘങ്ങൾക്ക് പ്രത്യേക പരിഗണന നൽകും.
കാപെക്സിന്റെ കീഴിൽ 10 കശുവണ്ടി സംസ്കരണ ഫാക്ടറികളും ഒരു പാക്കിങ് സെന്ററുമുണ്ട്. പ്രതിവർഷം ഏകദേശം 56.71 കോടിയാണ് വിറ്റുവരവ്. നിലവിൽ 260 കോടിയോളം രൂപ നഷ്ടമുണ്ട്. ഒരോ വർഷവും നഷ്ടത്തിന്റെ തോത് ഗണ്യമായി കുറച്ചുകൊണ്ടുവരികയാണെന്നും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.