അടിച്ചുകയറി സ്വർണവില; പവന് 1120 രൂപയുടെ വർധന

കൊച്ചി: രണ്ടുദിവത്തെ ഇവടവേളക്കു ശേഷം സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് (916) സ്വർണത്തിന് 9290 രൂപയും പവന് 74,320 രൂപയുമാണ് ഇന്ന് വിപണിവില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപ കൂടി 7620 രൂപയും 14 കാരറ്റിന് 5935 രൂപയും ഒമ്പത് കാരറ്റ് സ്വർണത്തിന് 3825 രൂപയുമാണ് വില. വെള്ളി ഗ്രാമിന് 120 രൂപയിലും വിൽപന നടക്കുന്നു.

ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കഴിഞ്ഞ ദിവസം കുറഞ്ഞത്. വ്യാഴാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് യഥാക്രമം 9,170 രൂപയും 73,360 രൂപയുമായിരുന്നു വില. ജൂലൈ 23ന് സ്വർണ വില സർവകാല റെക്കോഡിൽ എത്തിയ ശേഷം തുടർച്ചയായി കുറഞ്ഞിരുന്നു. 75,040 രൂപയായിരുന്നു അന്ന് പവൻ വില. 24ന് 74040 രൂപയും 25ന് 73680 രൂപയുമായി. 26ന് 73280 എത്തിയ ശേഷം മൂന്നുദിവസം മാറ്റമില്ലാതെ തുടർന്നു. ചൊവ്വാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞതോടെ പവന് 73200 രൂപയായിരുന്നു.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

Tags:    
News Summary - Gold Rate Today; Sovereign rate increased by Rs 1120

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.