കട്ടപ്പന: ചാഞ്ചാട്ടത്തിനിടയിലും തലയുയർത്തി സുഗന്ധറാണി. ഏലത്തിന്റെ കൂടിയ വില കിലോഗ്രാമിന് 3000 നും ശരാശരി വില 2500 രൂപക്കും മുകളിലായതോടെ ഏലം കർഷകർക്ക് പ്രതീക്ഷ ഉയരുന്നു. രണ്ട് മാസമായി ഇടവിട്ട് ചാഞ്ചാട്ടമുണ്ടായെങ്കിലും ശരാശരി വില ഒരു ഘട്ടത്തിലും 2300 രൂപയിലും താഴ്ന്നില്ല.
ഒരാഴ്ചയായി കൂടിയ വില 3000 ന് മുകളിലാണ്. പുറ്റടി സ്പൈസസ് പാർക്കിൽ ശനിയാഴ്ച നടന്ന ഓൺലൈൻ ലേലത്തിൽ വിൽപനക്ക് വെച്ച 81123.3 കിലോഗ്രാം ഏലത്തിൽ 80559.8 കിലോഗ്രാമും വിറ്റു പോയപ്പോൾ കൂടിയ വില 3116 രൂപയും ശരാശരി വില 2547.33 രൂപയുമായിരുന്നു. വെള്ളിയാഴ്ച നടന്ന ലേലത്തിൽ 68024.8 കിലോഗ്രാം ഏലക്ക വില്പനക്കായി പതിച്ചപ്പോൾ കൂടിയ വില 3176 രൂപയും ശരാശരി വില 2587.55 രൂപയുമായി.
ഇന്നലെ നടന്ന ഓൺലൈൻ ലേലത്തിൽ 22906 കിലോ ഏലക്ക വില്പനക്കായി പതിച്ചതിൽ 19090.7 കിലോ വിറ്റു പോയപ്പോൾ കൂടിയ വില 2887.00 രൂപയും ശരാശരി വില 2489.74 രൂപയും കർഷകർക്ക് ലഭിച്ചിട്ടുണ്ട്.ഓൺലൈൻ ലേലത്തിലെ ഈ വിലയിലും അല്പം ഉയർന്ന വിലയാണ് കമ്പോളത്തിൽ കർഷകർക്ക് ലഭിക്കുന്നത്. ഓണം, റമദാൻ, ദീപാവലി ആഘോഷങ്ങൾക്ക് വേണ്ടി ഉത്തരേന്ത്യൻ വ്യാപാരികൾ കൂടുതൽ ഏലക്ക സ്റ്റോക്ക് ചെയ്യുന്നതിനാൽ വില വീണ്ടും ഉയരുമെന്നാണ് കർഷകർ പറയുന്നത്. 500 രൂപ മുതൽ 1000 രൂപയുടെ വരെ വർധനവാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.