ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം

2024-25 സാമ്പത്തിക വർഷ​െത്ത വരുമാനം അടിസ്ഥാനമാക്കി 2025-26 അസസ്മെൻറ് വർഷം ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയമായി. കഴിഞ്ഞ വർഷങ്ങളിൽ ജൂലൈ 31 നകം റിട്ടേൺ ഫയൽ ചെയ്യണമായിരുന്നെങ്കിലും ഫോമിൽ വരുത്തിയ ചില മാറ്റങ്ങൾ കാരണം ഇത്തവണ സെപ്​റ്റ​​ംബർ 15 വരെ സമയം അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം രണ്ടര ലക്ഷം രൂപയിൽ കൂടുതലുള്ള വ്യക്തികൾ നികുതി റിട്ടേൺ ഫയൽ ചെയ്യണം. 60 വയസ്സ് തികഞ്ഞ മുതിർന്ന പൗരന്മാർക്ക് മൂന്നു ലക്ഷം രൂപയും 80 വയസ്സും അതിന് മുകളിലുമുള്ളവർക്ക് അഞ്ചു ലക്ഷം രൂപയുമാണ് പരിധി. 

വ്യക്തികളായ നികുതി ദായകർക്ക് ബാധകമായ ഫോമുകൾ

റിട്ടേൺ ഫയൽ ചെയ്യുവാൻ അനുയോജ്യമായ ഫോം തിരഞ്ഞെടുക്കണം.

ഐ.ടി.ആർ 1 ( സഹജ് )

  • ഇന്ത്യയിൽ സ്ഥിരതാമസമുള്ള 50 ലക്ഷം രൂപയിൽ കൂടാത്ത താഴെ പറയുന്ന വരുമാനമുള്ളവർ
  • ശമ്പളം, പെൻഷൻ വരുമാനമുള്ളവർ
  • ഒരു വസ്തുവിൽ നിന്ന് മാത്രം വാടക വരുമാനമുള്ളവർ
  • ലാഭവിഹിതം,പലിശ തുടങ്ങിയ വരുമാനമുള്ളവർ
  • കാർഷിക വരുമാനം 5,000 രൂപ വരെയുള്ളവർ
  • ഓഹരി, മ്യൂച്ചൽ ഫണ്ട് വിൽപനയിൽ നിന്ന് വകുപ്പ് 112 എ പ്രകാരം 1,25,000 രൂപയിൽ കവിയാത്ത ദീർഘകാല മൂലധന നേട്ടമുള്ളവർ

താഴെ പറയുന്നവർ ഈ ഫോം ഉപയോഗിക്കരുത്.

  • ബിസിനസ് /പ്രഫഷണൽ വരുമാനമുള്ളവർ
  • ഓഹരി,മ്യൂച്ചൽ ഫണ്ട് വിൽപനയിൽ നിന്ന് വകുപ്പ് 112 എ പ്രകാരം 1,25,000 രൂപയിലധികം ദീർഘകാല മൂലധന നേട്ടമുള്ളവരും 111എ പ്രകാരം ഹ്രസ്വകാല മൂലധന നേട്ടമുള്ളവരും
  • ഒന്നിലധികം വസ്തുവിൽ നിന്നും വാടക വരുമാനമുള്ളവർ
  • ഓഹരി, മ്യൂച്ചൽ ഫണ്ട് വിൽപനയിൽ നിന്ന് മുൻ വർഷങ്ങളിൽ നഷ്ടം ക്യാരിഫോർവേഡ് ചെയ്ത് വന്നവരും അടുത്ത വർഷത്തേക്ക് ക്യാരിഫോർവേഡ് ചെയ്യേണ്ടവരും

ഐ.ടി.ആർ 2

ബിസിനസ് / പ്രഫഷണൽ ഒഴികെ മറ്റു വരുമാനമുള്ളവർ

ഐ.ടി.ആർ 3

കണക്കുകൾ സൂക്ഷിക്കാൻ ബാദ്ധ്യസ്ഥരായ ബിസിനസ്/പ്രഫഷണൽ വരുമാനമുള്ളവർ

ഐ.ടി.ആർ 4 ( സുഗം )

അനുമാന അടിസ്ഥാനത്തിൽ ബിസിനസ്/പ്രഫഷണൽ വരുമാനം വെളിപ്പെടുത്തുന്നവർ

റിട്ടേൺ നിശ്ചിത സമയത്ത് തന്നെ സമർപ്പിക്കുക:

റിട്ടേൺ ഡിസമ്പർ 31 വരെ സമർപ്പിക്കാമെങ്കിലും സെപ്തമ്പർ 15 ന് ശേഷം ലേറ്റ് ഫീസും പലിശയും അടക്കേണ്ടതായി വരും. മൂലധന നേട്ടം, വാടക വരുമാനം, ബിസിനസ്/പ്രഫഷണൽ വരുമാനം തുടങ്ങിയ ഇനങ്ങളിലെ നഷ്ടം എട്ടു വർഷം വരെ ക്യാരി ഫോർവേഡ് ചെയ്യാനാകും. എന്നാൽ റിട്ടേൺ സമർപ്പണം വൈകിയാൽ ഈ സൗകര്യം ലഭിക്കില്ല.

2024-25 സാമ്പത്തിക വർഷത്തെ നികുതി ഘടന

നികുതി ദായകർക്ക് ഓൾഡ് റെജിം, ന്യൂ റെജിം എന്നീ രണ്ട് തരം നികുതി ഘടനയിൽ ഏത് വേണമെങ്കിലും തെരത്തെടുക്കാം. 2020 ലാണ് ആദായ നികുതി നിയമത്തിൽ സെക്ഷൻ 115 ബി.എ.സി പ്രകാരമുള്ള പുതിയ സമ്പ്രദായം കൊണ്ടുവന്നത്. ഇതിൽ താരതമ്യേന കുറഞ്ഞ നികുതി നിരക്കാണെങ്കിൽ പഴയ സമ്പ്രദായത്തിൽ നികുതി നിരക്ക് കൂടുതലാണ്. എന്നാൽ പഴയതിൽ കൂടുതൽ കിഴിവുകൾ ലഭിക്കുമ്പോൾ പുതിയതിൽ കുറഞ്ഞ കിഴിവുകൾ മാത്രമാണുള്ളത്. ഓരോരുത്തർക്കും ഏത് റെജീം ആണ് ലാഭമെന്നത് ലഭിക്കാനുള്ള കിഴിവുകളെ ആശ്രയിച്ചിരിക്കും.

 റിട്ടേൺ സമർപ്പിക്കുമ്പോൾ ഇപ്പോൾ സ്വമേധയാ വരുന്നത് പുതിയ സമ്പ്രദായം ആണ്. എങ്കിലും പഴയ സമ്പ്രദായം വേണ്ടവർക്ക് അത് തെരഞ്ഞെടുക്കാം. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച നികുതിയിളവ് പ്രകാരം 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ബാദ്ധ്യതയില്ല. എന്നാൽ 2025-26 സാമ്പത്തിക വർഷം മുതലാണ് ഇത് നടപ്പാവുക (2026-27 അസസ്മെൻ്റ് വർഷം).

ധന നിയമത്തിൽ 2020 ൽ വന്ന ഭേദഗതി പ്രകാരമാണ് ന്യൂ റെജിം കൊണ്ടുവന്നത്. തുടർന്ന് ഓരോ വർഷവും ഇൗ സ​മ്പ്രദായം പ്രോൽസാഹിപ്പിക്കുന്ന സമീപനമാണ് ആദായ നികുതി വകുപ്പ് പിൻതുടരുന്നത്. മുൻ വർഷങ്ങളിൽ നികുതിയിളവിനായി കൂടുതൽ നിക്ഷേപം നടത്താൻ ഇടത്തരക്കാർ തയ്യാറാകുമായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി കൂടുതൽ നിക്ഷേപം നടത്താതെ തന്നെ സാധരണക്കാരന് ആശ്വാസം നൽകുന്ന വിധത്തിലാണ് പുതിയ സമ്പ്രദായം ആകർഷകമാക്കിയത്.

2024 - 25ൽ ബാധകമായ നികുതി (പുതിയ സമ്പ്രദായം)

അനുവദനീയമായ കിഴിവുകൾ:

  • സ്റ്റാൻഡേഡ് ഡിഡക്ഷൻ 75,000 രൂപ ( ശമ്പള , പെൻഷൻ വരുമാനമുള്ളവർക്ക് )
  • വകുപ്പ് 87 എ പ്രകാരമുള്ള റിബേറ്റ് 25,000 ( വരുമാനം ഏഴു ലക്ഷം വരെയുള്ളവർക്ക് )
  • വകുപ്പ് 57 കുടുംബ പെൻഷൻ തുകയുടെ 33.33 ശതമാനം ( പരമാവധി 25,000 )
  • വകുപ്പ് 24 (ബി) വാടകക്ക് നൽകിയ വീടിന്റെ രണ്ടു ലക്ഷം വരെയുള്ള പലിശ വാടക വരുമാനത്തിൽനിന്ന് കുറക്കാം
  • വകുപ്പ് 80 സി.സി.ഡി(2): എൻ.പി.എസിലേക്കുള്ള തൊഴിലുടമയുടെ വിഹിതം
  • വകുപ്പ് 10 (10)- ഗ്രാറ്റ്വിറ്റി ഇനത്തിൽ ലഭിച്ച തുക
  • വകുപ്പ്10 (10എഎ)- ലീവ് എൻകാഷ്മെൻറ്
  • വകുപ്പ് 10 (10സി)- സ്വയം വിരമിക്കൽ ആനുകൂല്യം
  • വകുപ്പ് 10 (12)- പ്രൊവിഡൻറ് ഫണ്ട് ക്ലോഷർ
  • മാർജിനൽ റിലീഫ് (വകുപ്പ് 87 എ)
  • വരുമാനം ഏഴു ലക്ഷത്തിനു തൊട്ട് മുകളിലുള്ളവർക്ക് ഏഴു ലക്ഷത്തിലധികമുള്ള വരുമാനത്തേക്കാൾ അധികം നികുതി അടക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് സെക്ഷൻ 87 എ പ്രകാരം മാർജിനൽ റിലീഫ് ലഭിക്കുന്നത്. 7,22,222 രൂപ വരെ വരുമാനമുള്ളവർക്ക് ഇതിന്റെ ഗുണം ലഭിക്കും.

2024 - 25ൽ ബാധകമായ നികുതി(പഴയ സമ്പ്രദായം)

അനുവദനീയമായ കിഴിവുകൾ:

  • സ്റ്റാൻഡേഡ് ഡിഡക്ഷൻ 50,000( ശമ്പളം,പെൻഷൻ വരുമാനമുള്ളവർക്ക് )
  • വകുപ്പ് 87എ പ്രകാരമുള്ള റിബേറ്റ് 12,500 ( വരുമാനം അഞ്ചു ലക്ഷം വരെയുള്ളവർക്ക് )
  • വകുപ്പ് 57 -കുടുംബ പെൻഷൻ തുകയുടെ 33.33 ശതമാനം ( പരമാവധി 15,000 )

വകുപ്പ് 16 ( iii ) തൊഴിൽ നികുതി

വകുപ്പ് 80സി, 80 സിസിസി, 80 സി.സി.ഡി1 പ്രകാരം പരമാവധി 1.5 ലക്ഷം രൂപ (പി.എഫ്, എൽ.ഐ.സി, കുട്ടികളുടെ ട്യൂഷൻഫീ , ജീവനക്കാരന്റെ എൻ.പി.എസ് വിഹിതം, സംഭാവന, ഭവന വായ്പയുടെ മുതൽ തിരിച്ചടവ് തുടങ്ങിയവ )

വകുപ്പ് 80 സിസിഡി (1ബി) പ്രകാരം ജീവനക്കാരന്റെ എൻ.പി.എസ് വിഹിതം 50,000 രൂപ ( മുകളിൽ കൊടുത്ത 1.5 ലക്ഷത്തിന് പുറമെ )

വകുപ്പ് 80 സിസിഡി(2)- എൻ.പി.എസിലേക്കുള്ള തൊഴിലുടമയുടെ വിഹിതം.

ഭവന വായ്പ പലിശ രണ്ടു ലക്ഷം വരെ

വകുപ്പ് 80 ടി.ടി.എ- എസ്.ബി നിക്ഷേപത്തിന്റെ പലിശ 10,000 വരെ

വകുപ്പ് 80 ടി.ടി.ബി- മുതിർന്ന പൗരന് ബാങ്ക് പലിശ 50,000 വരെ

വകുപ്പ് 80 യു- മെഡിക്കൽ ഡിസബിലിറ്റി 75,000 / 1,25,000

റിട്ടേൺ വെരിഫിക്കേഷൻ

ഓൺലൈനായി റിട്ടേൺ സമർപ്പിച്ച ശേഷം അതിന്റെ വെരിഫിക്കേഷൻ നടത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം റിട്ടേൺ അസാധുവാകും. ഓൺലൈൻ ചെയ്ത് 30 ദിവസത്തിനകം റിട്ടേൺ വെരിഫൈ ചെയ്യണം. ഇതു രണ്ടു വിധത്തിൽ ചെയ്യാം.

1 ഇലക്ട്രോണിക് വെരിഫിക്കേഷൻ

നെറ്റ് ബാങ്കിങ് വഴി

ആധാർ ഒ.ടി.പി വഴി

ബാങ്ക് അക്കൗണ്ട് വഴി

ഡി-മാറ്റ് അക്കൗണ്ട് മുഖേ

ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് (ഇതിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞടുക്കാം)

2 ഓൺലൈൻ ഫയലിങ്ങിന്റെ ഐ.ടി.ആർ V അക്നോളഡ്ജ്മെൻറ് പ്രിന്റെടുത്ത് ഒപ്പിട്ട് അയച്ച് കൊടുക്കാം

മൂലധനലാഭത്തിനുള്ള നികുതി

  • ഓഹരി, കടപ്പത്രം തുടങ്ങിയ ഹ്രസ്വകാല മൂലധനലാഭത്തിന് (12 മാസത്തിൽ താഴെ കൈവശം വെച്ച് വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭം) 20 ശതമാനം
  • ദീർഘകാല മൂലധനലാഭത്തിന് 12.5 ശതമാനം നികുതി ( 12 മാസത്തിലധികം കൈവശം വെച്ച് വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭം) . എന്നാൽ, 1.25 ലക്ഷം രൂപ വരെ നികുതിയില്ല
  • രണ്ടു വർഷത്തിലധികം കൈവശമുള്ള ഭൂമി, വീട്, കെട്ടിടം മുതലായവയുടെ വിൽപന വഴിയുള്ള ലാഭത്തിന് 12.5 ശതമാനം ( ഇൻഡക്സേഷൻ ആനുകൂല്യം ഉണ്ടെങ്കിൽ 20 ശതമാനം)
Tags:    
News Summary - Income tax return filing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.