യു.പി.എസ്.സി സിവിൽ സർവീസ്(സി.എസ്.സി) പരീക്ഷ പാസാവുക എന്നത് ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വലിയ സ്വപ്നമാണ്. അത്തരക്കാരിൽ ഒരാളാണ് പ്രദീപ് കുമാർ സിങ്. 2019ലെ യു.പി.എസ്.സി സി.എസ്.സി പരീക്ഷയിൽ ഈ ഹരിയാന സ്വദേശി 26ാം റാങ്കാണ് സ്വന്തമാക്കിയത്.
ഹരിയാനയിലെ സോനിപത് സ്വദേശിയാണ് പ്രദീപ് സിങ്.ഏറെ സാമ്പത്തിക പ്രയാസങ്ങളുള്ള കുടുംബമായിരുന്നു. പ്രദീപിന്റെ പിതാര് സുഖ്ബീർ സിങ് കർഷകനാണ്. തിവാരി ഗ്രാമപഞ്ചായത്ത് തലവനുമായിരുന്നു അദ്ദേഹം. അമ്മ വീട്ടമ്മയും. ഏഴാംക്ലാസ് വരെ സർക്കാർ സ്കൂളിലാണ് പ്രദീപ് സിങ് പഠിച്ചത്. കുരുക്ഷേത്ര യൂനിവേഴ്സിറ്റിയിൽ നിന്നാണ് ബി.കോം പാസായത്. ബി.കോം പഠനശേഷം തനിക്ക് സിവിൽ സർവീസിന് ശ്രമിക്കണമെന്ന് മകൻ അച്ഛനോട് പറഞ്ഞു. ആ സമയത്ത് മകന്റെ പഠനത്തിനായി ചില്ലിക്കാശ് പോലും ആ പിതാവിന്റെ കൈയിലുണ്ടായിരുന്നില്ല. എന്നാൽ മകനെ നിരാശനാക്കാൻ സുഖ്ബീർ തയാറായില്ല. ആകെയുണ്ടായിരുന്ന സമ്പാദ്യമായ വീട് വിറ്റാണ് മകന്റെ വിദ്യാഭ്യാസ ചെലവുകൾ പൂർത്തീകരിച്ചത്. വീടില്ലാതായതോടെ രണ്ടു വർഷം വാടക ഫ്ലാറ്റിലാണ് ആ കുടുംബം കഴിഞ്ഞത്. തനിക്ക് വേണ്ടി ഇങ്ങനെ കഷ്ടപ്പെടുന്ന പിതാവിനെ സഹായിക്കാനായി എന്തുവിലകൊടുത്തും സിവിൽ സർവീസ് നേടുമെന്ന് പ്രദീപ് ഉറപ്പിച്ചു.
പഠനശേഷം കുറച്ചുകാലം ആദായനികുതി വകുപ്പിൽ ജോലി ചെയ്തിരുനനു. എന്നാൽ ഐ.എ.എസ് ഓഫിസറാകണമെന്നായിരുന്നു ഏറ്റവും വലിയ സ്വപ്നം. അതിനാൽ ജോലിയുപേക്ഷിച്ച് പ്രദീപ് സിങ് യു.പി.എസ്.സി പരീക്ഷക്കായി തയാറെടുപ്പ് തുടങ്ങി. പഠിക്കാനായുള്ള എല്ലാ അവസരങ്ങളും പ്രദീപ് ഉപയോഗപ്പെടുത്തി. പ്രദീപിന്റെ കഠിനാധ്വാനത്തിന് ഫലമുണ്ടായി. 2019ൽ ആദ്യശ്രമത്തിൽ തന്നെ 26ാം റാങ്ക് നേടാൻ സാധിച്ചു. അതും 23ാം വയസിൽ സ്വന്തം പിതാവിന്റെ കഷ്ടപ്പാടിനും ത്യാഗത്തിനുമുള്ള പ്രതിഫലം കൂടിയായിരുന്നു ആ വലിയ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.