ഫിസിയോതെറപ്പി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഫിസിയോളജി മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ പ്രവേശനം

അധ്യയനവർഷം ആരംഭിക്കുന്ന മാസ്റ്റർ ഓഫ് ഫിസിയോതെറപ്പി (എം.പി.ടി), മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (എം.എച്ച്.എ), എം.എസ്‍സി മെഡിക്കൽ ഫിസിയോളജി (എം.എം.പി) പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം അവസാനിക്കുന്നു.

എം.എച്ച്.എ, എം.എം.പി കോഴ്സുകൾക്ക് ആഗസ്റ്റ് 25വരെയും എം.പി.ടി കോഴ്സിന് ആഗസ്റ്റ് 30 വരെയും എൽ.ബി.എസ് സെന്റർ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. സംക്ഷിപ്ത വിവരങ്ങൾ ചുവടെ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം, ​പ്രോസ്​പെക്ടസ് www.lbscentre.inൽ ലഭിക്കും.

എം.പി.ടി: സ്​പെഷലൈസേഷനുകൾ: കാർഡിയോറെസ്പിറേറ്ററി, മാസ്കുലോസ്കെലിട്ടൽ ആൻഡ് സ്​പോർട്സ്, ന്യൂറോളജി, പീഡിയാട്രിക്സ്, കമ്യൂണിറ്റി ഹെൽത്ത് ആൻഡ് ജറിയാട്രിക്സ്, ഒബ്​സ്ട്രെറ്റിക്സ് ആൻഡ് ഗൈനക്കോളജി. കോഴ്സ് കാലാവധി രണ്ടുവർഷം. ​പ്രവേശന യോഗ്യത 50 ശതമാനം മാർക്കോടെ ബി.പി.ടി സെലക്ഷൻ മെറിറ്റടിസ്ഥാനത്തിൽ.

എം.എച്ച്.എ: കോഴ്സ് രണ്ടുവർഷം. പ്രവേശന യോഗ്യത- എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.എ.എം.എസ്/ബി.എച്ച്.എം.എസ്/ബി.യു.എം.എസ്/ബി.എസ്.സി നഴ്സിങ്/ബി.ഫാം അല്ലെങ്കിൽ സയൻസ്/ആർട്സ് കോഴ്സ്/ലോ/എൻജിനീയറിങ്/മാനേജ്മെന്റ് ബിരുദം (മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ നേടിയിരിക്കണം). ഉയർന്ന പ്രായപരിധിയില്ല. സെലക്ഷൻ മെറിറ്റടിസ്ഥാനത്തിൽ.

എം.എം.പി: മൂന്നുവർഷ കോഴ്സ്. ​​പ്രവേശന യോഗ്യത: എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.എ.എം.എസ്/ബി.എച്ച്.എം.എസ്/ബി.യു.എം.എസ്/ബി.പി.ടി/ബി ഫാം/ ബി.എസ്‍സി എം.എൽടി അല്ലെങ്കിൽ മറ്റ് അലൈഡ് ഹെൽത്ത് സയൻസ് ബിരുദം. മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിക്കണം. ഉയർന്ന പ്രായപരിധി ഇല്ല. സെലക്ഷൻ മെറിറ്റടിസ്ഥാനത്തിൽ.

മൂന്നു കോഴ്സിനും 50 ശതമാനം വീതം സീറ്റുകൾ സർക്കാറിനും മാനേജ്മെന്റിനുമാണ്. അപേക്ഷ ഫീസ് 1200 രൂപ. എസ്.സി/എസ്.ടി വിഭാഗത്തിന് 600 രൂപ.

പ്രവേശനയോഗ്യത പരീക്ഷയിൽ എസ്.സി/എസ്.ടി/എസ്.സി.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് അഞ്ചു ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിലുള്ള വിജ്ഞാപനത്തിലും ​പ്രോസ്​പെക്ടസിലുണ്ട്.

Tags:    
News Summary - Admission to Physiotherapy, Hospital Administration, and Medical Physiology Masters Programs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.