ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽ.പി.എസ്.സി) വലിയമല (തിരുവനന്തപുരം), ബംഗളൂരു യൂനിറ്റുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. (പരസ്യ നമ്പർ എൽ.പി.എസ്.സി/01/2025)
ടെക്നിക്കൽ അസിസ്റ്റന്റ്, മെക്കാനിക്കൽ: ഒഴിവുകൾ -11, ഇലക്ട്രോണിക്സ്-1, ശമ്പളനിരക്ക് 44,900-1,42,400 രൂപ. യോഗ്യത ബന്ധപ്പെട്ട ബ്രാഞ്ചിൽ ഫസ്റ്റ് ക്ലാസ് ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ.
സബ് ഓഫിസർ: ഒഴിവ്-1, ശമ്പളനിരക്ക് 35,400-1,12,400 രൂപ. യോഗ്യത സബ്ഓഫിസേഴ്സ് സർട്ടിഫിക്കറ്റും ഫയർമാനായി ആറ് വർഷത്തെ പരിചയവും അല്ലെങ്കിൽ ബി.എസ്സി (ഫിസിക്സ്, കെമിസ്ട്രി, മാത്സ്) + സബ് ഓഫിസേഴ്സ് സർട്ടിഫിക്കറ്റ് + ഫയർമാനായി രണ്ടുവർഷത്തെ പരിചയവും. ഹെവി ഡ്രൈവിങ് ലൈസൻസ് വേണം.
ടെക്നീഷ്യൻ: ടർണർ-1, ഫിറ്റർ -4, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്-1, ശമ്പളനിരക്ക് 21,700-69,100 രൂപ. യോഗ്യത- എസ്.എസ്.എൽ.സി തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ/എൻ.ടി.സി/ എൻ.എ.സി സർട്ടിഫിക്കറ്റ് (എൻ.സി.വി.ടി സർട്ടിഫിക്കറ്റാണ് വേണ്ടത്.)
ഹെവി വെഹിക്കിൾ ഡ്രൈവർ- ‘എ’: ഒഴിവ്-2, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-2: ശമ്പളനിരക്ക് 19,900-63,200 രൂപ. യോഗ്യത- എസ്.എസ്.എൽ.സി/ തത്തുല്യം, ഹെവി/ ലൈറ്റ് ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം. യഥാക്രമം അഞ്ച്, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം.
എല്ലാ തസ്തികകളുടെയും ഉയർന്ന പ്രായപരിധി 35. നിയമാനുസൃത വയസ്സിളവുണ്ട്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.lpsc.gov.in ലഭിക്കും. ആഗസ്റ്റ് 12 മുതൽ 26വരെ ഓൺലൈനിൽ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.