Life Insurance Corporation of India

എൽ.ഐ.സിയിൽ അസി. എൻജിനീയർ, അസി. അഡ്മിൻ ഓഫിസർ

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി) താഴെ പറയുന്ന തസ്തികകളിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

  • അസിസ്റ്റന്റ് എൻജിനീയർ: സിവിൽ, ഒഴിവുകൾ-50, ഇലക്ട്രിക്കൽ- 31.

യോഗ്യത: ബി.ഇ/ബി.ടെക് (സിവിൽ/ഇലക്ട്രിക്കൽ), ബഹുനില കെട്ടിട നിർമാണ പ്രോജക്ടുകളിൽ പ്ലാനിങ്, എക്സിക്യൂഷൻ ജോലികളിൽ മൂന്നുവർഷം പരിചയം. പ്രായം 21-30.

  • അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ (സ്​പെഷലിസ്റ്റ്): ഒഴിവുകൾ- 410.

ഓരോ തസ്തികയിലും ലഭ്യമായ ഒഴിവുകൾ

  1. ചാർട്ടേർഡ് അക്കൗണ്ടന്റ് (സി.എ)-30 യോഗ്യത: ബിരുദവും ‘സി.എ’ അസോസിയേറ്റ് മെംബർഷിപ്പും, പ്രായപരിധി 21-32 വയസ്സ്.
  2. കമ്പനി സെക്രട്ടറി-10, യോഗ്യത: ബിരുദവും ‘സി.എസ്’ ക്വാളിഫൈഡ് മെംബർഷിപ്പും. പ്രായം 21-30.
  3. ആക്ച്യൂറിയൽ -30, യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ ഫാക്കൽറ്റി ഓഫ് ആക്ച്വറീസ് യു.കെ നടത്തുന്ന പരീക്ഷയിൽ ചുരുങ്ങിയത് ആറ് പേപ്പറുകൾ പാസാവുകയും വേണം. പ്രായം 21-30.
  4. ഇൻഷുറൻസ് സ്​പെഷലിസ്റ്റ്- 310, യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ലൈഫ് ഇൻഷുറൻസിൽ പ്രഫഷനൽ (ഫെലോഷിപ്) യോഗ്യതയും അഞ്ചുവർഷത്തിൽ കുറയാതെ ലൈഫ് ഇൻഷുറൻസ് കമ്പനിയിലുള്ള പ്രവൃത്തിപരിചയവും. പ്രായം 21-30.
  5. ലീഗൽ- 30, യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ നിയമബിരുദവും അഭിഭാഷകർ/ലോ ഓഫിസർ ആയി രണ്ടുവർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയവും. പ്രായം 21-32. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.licindia.in/careersൽ ലഭിക്കും.

അപേക്ഷ ഫീസ് -700 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 85 രൂപ. ജി.എസ്.ടിയും ട്രാൻസാക്ഷൻ ചാർജ് കൂടി നൽകേണ്ടതുണ്ട്. ഓൺലൈനിൽ സെപ്റ്റംബർ എട്ടുവരെ അപേക്ഷിക്കാം. 88,635-1,69,025 രൂപ ശമ്പളനിരക്കിലാണ് നിയമനം. പ്രതിമാസം ഏകദേശം 1,26,000 രൂപ ശമ്പളം ലഭിക്കും.

Tags:    
News Summary - Asst. Engineer, Asst. Admin Officer at LIC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.