നാവിക സേനയുടെ വിവിധ ബ്രാഞ്ചുകളിൽ ഷോർട്ട് സർവിസ് കമീഷൻ നേടി ഓഫിസറാകാം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കേരളത്തിലുള്ള ഏഴിമല നാവിക അക്കാദമിയിൽ 2026 ജൂണിൽ പരിശീലനം തുടരും. ആകെ 260 ഒഴിവുകൾ. ഓരോ ബ്രാഞ്ച് / കേഡറിലും ലഭ്യമായ ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ.

എക്സിക്യുട്ടിവ് ബ്രാഞ്ച് (ജി.എസ് x ഹൈഡ്രോ കേഡർ): 57, ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ/ബി.ടെക്

പൈലറ്റ്: 24, നേവൽ എയർ ഓപറേഷൻസ് ഓഫിസർ (ഒബ്സർവേഴ്സ്) -20, എയർ ട്രാഫിക് കൺട്രോളർ 20. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബി.ഇ/ ബി.ടെക് (60 ശതമാനം മാർക്കിൽ കുറയരുത്) 10, 12 ക്ലാസ് പരീക്ഷയിൽ മൊത്തത്തിലും ഇംഗ്ലീഷിലും 60 ശതമാനം മാർക്കിൽ കുറയാതെയും നേടിയിരിക്കണം.

ലോജിസ്റ്റിക്സ്: 10, യോഗ്യത ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക്/എം.ബി.എ/ ബി.എസ്‍സി, ബി.കോം, ബി.എഡ്), ഐ.ടി വിത്ത് പി.ജി ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ്/ ഫിനാൻസ്/ സപ്ലൈ ചെയിൻ മാനേജ്മെന്റ്/ മെറ്റീരിയൽസ് മാനേജ്മെന്റ്/ എം.സി.എ/എം.എസ്.സി(ഐ.ടി) (​യോഗ്യത പരീക്ഷക്ക് 60 ശതമാനം മാർക്കിൽ കുറയരുത്),

നേവൽ ആർമമെന്റ് ഇൻസ്​പെക്ടറേറ്റ് കേഡർ (എൻ.എ.ഐ.സി): 20, യോഗ്യത: നിർദിഷ്ട ബ്രാഞ്ചുകളിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ, ബി.ടെക് അല്ലെങ്കിൽ പി.ജി (ഇലക്ട്രോണിക്സ്/ ഫിസിക്സ്) (10, 12 ക്ലാസ് പരീക്ഷകളിൽ മൊത്തത്തിലും ഇംഗ്ലീഷിന് പ്രത്യേകമായും 60 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം.

ലോ (നിയമം):-രണ്ട്, യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത നിയമ ബിരുദം.

വിദ്യാഭ്യാസം: 15, യോഗ്യത: നിർദിഷ്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് എം.എസ് സി/ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക്.

എൻജിനീയറിങ് ബ്രാഞ്ച് (ജനറൽ സർവിസ്): 36 ഇലക്ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവിസ്) 40; നേവൽ കൺസ്ട്രക്ടർ 16, യോഗ്യത: നിർദിഷ്ട ബ്രാഞ്ചുകളിൽ ഒന്നാം ക്ലാസ് ബി.ഇ/ ബി.ടെക്.

യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, അപേക്ഷിക്കേണ്ട രീതി, പരിശീലനം, സേവന വേതന വ്യവസ്ഥകൾ മുതലായ വിവരങ്ങൾ www.joinindiannavy.gov.inൽ ലഭിക്കും. ഓൺലൈനിൽ സെപ്റ്റംബർ ഒന്നു വരെ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്ധ പരിശീലനം നൽകി സബ് ലഫ്റ്റനന്റ് പദവിയിൽ നിയമിക്കും. തുടക്കത്തിൽ ഏകദേശം 1,10,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കും.

Tags:    
News Summary - Become an officer in the Navy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.