കേന്ദ്ര പൊതുമേഖലാ സംരംഭമായ ദ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ (ജനറലിസ്റ്റ് ആൻഡ് സ്പെഷലിസ്റ്റ്) (സ്കെയിൽ വൺ) തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഓൺലൈനിൽ ആഗസ്റ്റ് 30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://newindia.co.inൽ ലഭിക്കും. അപേക്ഷ ഫീസ് 850 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 100 രൂപ മതി. സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്.
ഒഴിവുകൾ: ആകെ 550 (റിസ്ക് എൻജിനീയർ-50, ഓട്ടോമൊബൈൽ എൻജിനീയർ- 75, ലീഗൽ സ്പെഷലിസ്റ്റ്- 50, അക്കൗണ്ട്സ് സ്പെഷലിസ്റ്റ്- 25, എ.ഒ (ഹെൽത്ത്) 50, ഐ.ടി സ്പെഷലിസ്റ്റ് 25, ബിസിനസ് അനലിസ്റ്റ്- 75, കമ്പനി സെക്രട്ടറി- 2,ആക്ച്യൂറിയൽ സ്പെഷലിസ്റ്റ്- 5, ജനറലിസ്റ്റ്- 193). സംവരണമുണ്ട്.
യോഗ്യത: അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ (എ.ഒ) അനലിസ്റ്റ്സ് തസ്തികക്ക് ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കിൽകുറയാതെ അംഗീകൃത ബിരുദം/ബിരുദാനന്തര ബിരുദം വേണം.
സ്പെഷലിസ്റ്റ് വിഭാഗത്തിൽ റിസ്ക് എൻജിനീയർ തസ്തികയിലേക്ക് ഏതെങ്കിലും എൻജിനീയറിങ് ശാഖയിൽ ബിരുദം/പി.ജി.
ഓട്ടോമൊബൈൽ എൻജിനീയർക്ക് ബന്ധപ്പെട്ട ബ്രാഞ്ചിൽ ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക്. അല്ലെങ്കിൽ ഏതെങ്കിലും എൻജിനീയറിങ് ബ്രാഞ്ചിൽ ബിരുദവും ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും.
ലീഗൽ സ്പെഷലിസ്റ്റ്-നിയമബിരുദം/എൽ.എൽ.എം; അക്കൗണ്ട്സ് സ്പെഷലിസ്റ്റ്-ഏതെങ്കിലും ബിരുദം/പി.ജിയും സി.എ/സി.എം.എ യോഗ്യതയും അല്ലെങ്കിൽ എം.ബി.എ/പി.ജി.ഡി.എം-ഫിനാൻസ്/എം.കോം; എ.ഒ (ഹെൽത്ത്) എം.ബി.ബി.എസ്/എം.ഡി/എം.എസ്/ബി.ഡി.എസ്/എം.ഡി.എസ്/ബി.എ.എം.എസ്/ബി.എച്ച്.എം.എസ്; ഐ.ടി സ്പെഷലിസ്റ്റ്-ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക് (ഐ.ടി/സി.എസ്) അല്ലെങ്കിൽ എം.സി.എ; ബിസിനസ് അനലിസ്റ്റ്-സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്/ആക്ച്യൂറിയൽ സയൻസസ്/ഡേറ്റ സയൻസ്/ബിസിനസ് അനലിറ്റിക്സ് ബിരുദം/മാസ്റ്റേഴ്സ് ബിരുദം; കമ്പനി സെക്രട്ടറി-എ.സി.എസ്/എഫ്.സി.എസ് + ഏതെങ്കിലും ബിരുദം/പി.ജി; ആക്ച്യൂറിയൽ സ്പെഷലിസ്റ്റ്-ഏതെങ്കിലും ബിരുദം/പി.ജി. ഐ.എ.ഐ/ഐ.എഫ്.ഒ.എയിൽനിന്നും ചുരുങ്ങിയത് നാല് ആക്ച്യൂറിയൽ പേപ്പറുകൾ വിജയിച്ചിരിക്കണം.
യോഗ്യതാ പരീക്ഷകൾ 60 ശതമാനം മാർക്കിൽ കുറയാതെ പാസാകണം. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക് മതി. പ്രായപരിധി 1.8.2025ൽ 21-30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളടക്കം വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.