Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightദ ന്യൂ ഇന്ത്യ അഷ്വറൻസ്...

ദ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ

text_fields
bookmark_border
ദ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ
cancel

കേന്ദ്ര പൊതുമേഖലാ സംരംഭമായ ദ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ (ജനറലിസ്റ്റ് ആൻഡ് സ്​പെഷലിസ്റ്റ്) (സ്കെയിൽ വൺ) തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഓൺലൈനിൽ ആഗസ്റ്റ് 30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://newindia.co.inൽ ലഭിക്കും. അപേക്ഷ ഫീസ് 850 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 100 രൂപ മതി. സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്.

ഒഴിവുകൾ: ആകെ 550 (റിസ്ക് എൻജിനീയർ-50, ഓട്ടോമൊബൈൽ എൻജിനീയർ- 75, ലീഗൽ സ്​പെഷലിസ്റ്റ്- 50, അക്കൗണ്ട്സ് സ്​പെഷലിസ്റ്റ്- 25, എ.ഒ (ഹെൽത്ത്) 50, ഐ.ടി സ്​പെഷലിസ്റ്റ് 25, ബിസിനസ് അനലിസ്റ്റ്- 75, കമ്പനി സെക്രട്ടറി- 2,ആക്ച്യൂറിയൽ സ്​പെഷലിസ്റ്റ്- 5, ജനറലിസ്റ്റ്- 193). സംവരണമുണ്ട്.

യോഗ്യത: അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ (എ.ഒ) അനലിസ്റ്റ്സ് തസ്തികക്ക് ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കിൽകുറയാതെ അംഗീകൃത ബിരുദം/ബിരുദാനന്തര ബിരുദം വേണം.

സ്​പെഷലിസ്റ്റ് വിഭാഗത്തിൽ റിസ്ക് എൻജിനീയർ തസ്തികയിലേക്ക് ഏതെങ്കിലും എൻജിനീയറിങ് ശാഖയിൽ ബിരുദം/പി.ജി.

ഓട്ടോമൊബൈൽ എൻജിനീയർക്ക് ബന്ധപ്പെട്ട ബ്രാഞ്ചിൽ ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക്. അല്ലെങ്കിൽ ഏതെങ്കിലും എൻജിനീയറിങ് ബ്രാഞ്ചിൽ ബിരുദവും ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും.

ലീഗൽ സ്​പെഷലിസ്റ്റ്-നിയമബിരുദം/എൽ.എൽ.എം; അക്കൗണ്ട്സ് സ്​പെഷലിസ്റ്റ്-ഏതെങ്കിലും ബിരുദം/പി.ജിയും സി.എ/സി.എം.എ യോഗ്യതയും അല്ലെങ്കിൽ എം.ബി.എ/പി.ജി.ഡി.എം-ഫിനാൻസ്/എം.കോം; എ.ഒ (ഹെൽത്ത്) എം.ബി.ബി.എസ്/എം.ഡി/എം.എസ്/ബി.ഡി.എസ്/എം.ഡി.എസ്/ബി.എ.എം.എസ്/ബി.എച്ച്.എം.എസ്; ഐ.ടി സ്​പെഷലിസ്റ്റ്-ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക് (ഐ.ടി/സി.എസ്) അല്ലെങ്കിൽ എം.സി.എ; ബിസിനസ് അനലിസ്റ്റ്-സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്/ആക്ച്യൂറിയൽ സയൻസസ്/ഡേറ്റ സയൻസ്/ബിസിനസ് അനലിറ്റിക്സ് ബിരുദം/മാസ്റ്റേഴ്സ് ബിരുദം; കമ്പനി സെക്രട്ടറി-എ.സി.എസ്/എഫ്.സി.എസ് + ഏതെങ്കിലും ബിരുദം/പി.ജി; ആക്ച്യൂറിയൽ സ്​പെഷലിസ്റ്റ്-ഏതെങ്കിലും ബിരുദം/പി.ജി. ഐ.എ.ഐ/ഐ.എഫ്.ഒ.എയിൽനിന്നും ചുരുങ്ങിയത് നാല് ആക്ച്യൂറിയൽ പേപ്പറുകൾ വിജയിച്ചിരിക്കണം.

യോഗ്യതാ പരീക്ഷകൾ 60 ശതമാനം മാർക്കിൽ കുറയാതെ പാസാകണം. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക് മതി. പ്രായപരിധി 1.8.2025ൽ 21-30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളടക്കം വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Administrative officerCareer And Education NewsNew India Assurance Company
News Summary - Administrative Officer at The New India Assurance Company
Next Story