പുണെ വൈകുണ്ഠമേത്ത നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപറേറ്റിവ് മാനേജ്മെന്റ് (വാംനികോം) നടത്തുന്ന 2025-29 വർഷത്തെ ബി.ബി.എ (കോ ഓപറേറ്റിവ് ബാങ്കിങ് ആൻഡ് ഫൈനാൻസ്) ഫുൾടൈം റെസിഡൻഷ്യൽ പ്രോഗ്രാം പ്രവേശനത്തിന് ആഗസ്റ്റ് 26വരെ അപേക്ഷിക്കാം.
ത്രിഭൂവൻ സഹകാരി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്. ആദ്യ ബാച്ചാണിത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ, മെസ്, ലോണ്ടറി മുതലായ സൗകര്യങ്ങൾ ലഭിക്കും. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.vamnicom.gov.in ൽ.
പ്രേവശന യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ 50 ശതമാനം മാർക്കിൽ (എസ്.സി/എസ്.ടി വിഭാഗത്തിന് 45 ശതമാനം മതി) കുറയാതെ പാസായിരിക്കണം.
നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ സി.യു.ഇ.ടി-2025, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഐ.പി.എം.എ.ടി-2025, ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ അണ്ടർ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (യു.ജി.എ.ടി-2015) എന്നീ ദേശീയതല പരീക്ഷയിലെ സ്കോർ അടിസ്ഥാനമാക്കിയാണ് പ്രവേശനം.
അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും പ്രവേശന വിജ്ഞാപനത്തിലുണ്ട്. പഠിച്ചിറങ്ങുന്നവർക്ക് സഹകരണ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും മറ്റും തൊഴിൽ സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.