തമിഴ്നാട് കാരായ്കുടിയിലുള്ള സി.എസ്.ഐ.ആറിൽ (സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) നാലുവർഷത്തെ റഗുലർ ബി.ടെക് കോഴ്സിൽ കേരളമടക്കം അന്യസംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കായി മാറ്റിവെച്ച അഞ്ചു സീറ്റുകളിലേക്കുള്ള (ജനറൽ -3, ഒ.ബി.സി നോൺ ക്രീമിലെയർ-1, എസ്.സി-1) (അദർ സ്റ്റേറ്റ് ക്വോട്ടാ -2025-26) പ്രവേശനത്തിന് ഓൺലൈനിൽ ജൂലൈ 24 വരെ അപേക്ഷിക്കാം. ആഗസ്റ്റ് ആറിന് ഓൺലൈൻ കൗൺസലിങ് നടത്തിയാണ് പ്രവേശനം. കെമിക്കൽ ആൻഡ് ഇലക്ട്രോ കെമിക്കൽ എൻജിനീയറിങ് ബ്രാഞ്ചിലാണ് പഠനാവസരം. ജെ.ഇ.ഇ മെയിൻ 2025 (ബി.ഇ/ബി.ടെക്) ഓൾ ഇന്ത്യാ റാങ്ക് അടിസ്ഥാനത്തിലാണ് സെലക്ഷൻ. വിശദ വിവരങ്ങൾ www.cecri.res.inൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.