തേഞ്ഞിപ്പലം: 2025-2026 വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം അലോട്ട്മെന്റിനുശേഷമുള്ള സീറ്റുകൾ നികത്താനുള്ള പ്രൊവിഷനൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് വിവരം സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാണ്. പരാതികൾ ജൂലൈ 17ന് വൈകീട്ട് അഞ്ചുവരെ pgonline@uoc.ac.inൽ സമർപ്പിക്കാം.
അന്തിമ റാങ്ക് പട്ടിക ജൂലൈ 18ന് പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് ജൂലൈ 19 മുതൽ അതത് കോളജ്/സെന്ററുകളുമായി ബന്ധപ്പെട്ട് പ്രവേശനം നേടാം. പി.ജി ക്യാപ് 2025 ലേറ്റ് രജിസ്ട്രേഷൻ സൗകര്യം ജൂലൈ 21 മുതൽ ലഭ്യമാകും. ലേറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ പ്രവേശനം ജൂലൈ 31ന് ശേഷമാകും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/.
എല്ലാ അവസരങ്ങളും നഷ്ടമായ പാർട്ട്ടൈം ബി.ടെക് വിദ്യാർഥികൾക്ക് ജൂലൈ ഒമ്പതിന് നടത്താനിരുന്ന സംയോജിത ഒന്നും രണ്ടും സെമസ്റ്റർ (2009 സ്കീം 2014 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷ (PTEN 09 104 - Engineering Chemistry) ജൂലൈ 28ന് നടത്തും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല കാമ്പസ്.
സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) (പ്രോജക്ട് മോഡ്) പി.ജി ഡിപ്ലോമ ഇൻ ഡേറ്റ സയൻസ് ആൻഡ് അനലറ്റിക്സ്, പി.ജി ഡിപ്ലോമ ഇൻ കമേഴ്സ്യൽ ടിഷ്യു കൾചർ ഓഫ് അഗ്രി ഹോർട്ടികൾചർ കോർപസ് നവംബർ 2024 റെഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 22 വരെയും 200 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) ബി.എഡ്. സ്പെഷൽ എജുക്കേഷൻ -ഹിയറിങ് ഇംപയർമെന്റ്/ ഇന്റലക്ച്വൽ ഡിസെബിലിറ്റി നവംബർ 2025 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ ആഗസ്റ്റ് 13 വരെയും 200 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 28 മുതൽ ലഭ്യമാകും.
വിദൂര വിഭാഗം/പ്രൈവറ്റ് രജിസ്ട്രേഷൻ (CBCSS-UG) മൂന്നാം സെമസ്റ്റർ ബി.കോം, ബി.ബി.എ, ബി.എ പൊളിറ്റിക്കൽ സയൻസ്, ബി.എ അഫ്ദലുൽ ഉലമ (2023 പ്രവേശനം) നവംബർ 2025, ബി.എ, ബി.എസ് സി, ബി.കോം, ബി.ബി.എ, ബി.എ അഫ്ദലുൽ ഉലമ, ബി.എ മൾട്ടിമീഡിയ (2020 മുതൽ 2022 വരെ പ്രവേശനം) നവംബർ 2025, ബി.എ മൾട്ടിമീഡിയ (2019, 2020 പ്രവേശനം) നവംബർ 2024 - സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ ആഗസ്റ്റ് നാലു വരെയും 200 രൂപ പിഴയോടെ ആഗസ്റ്റ് 11 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 21 മുതൽ ലഭ്യമാകും.
ആറാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ -വിദൂര വിഭാഗം (CUCBCSS - 2020, 2021 പ്രവേശനം) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, പ്രൈവറ്റ് രജിസ്ട്രേഷൻ (CBCSS -2022 പ്രവേശനം) - റെഗുലർ -ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
ഒന്ന്, മൂന്ന് സെമസ്റ്റർ -എം.ബി.എ. ഐ.എഫ്, എം.ബി.എ. എച്ച്.സി.എം. ജനുവരി 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. ബി.എം.എം.സി (CBCSS) ഒന്നാം സെമസ്റ്റർ ഏപ്രിൽ 2024, ആറാം സെമസ്റ്റർ ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.