ഗീത ഗോപിനാഥ്

ഗീത ഗോപിനാഥിന്റെ ആസ്തി എത്ര വരും; ​ഐ.എം.എഫിൽ നിന്ന് കിട്ടിയ ശമ്പളം?

അടുത്തിടെയാണ് ​അന്താരാഷ്ട്ര നാണ്യനിധിയുടെ(ഐ.എം.എഫ്)ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് ഇന്ത്യൻ സാമ്പത്തിക ശാസ്ത്ര വിദഗ്ധ ഗീത ഗോപിനാഥ് രാജിവെച്ചത്. ആഗസ്റ്റ് വരെയാണ് അവർ പദവിയിൽ തുടരുക. അതിനു ശേഷം ഹാർവഡ് യൂനിവേഴ്സിറ്റിയിലേക്ക് മടങ്ങാനാണ് ഗീതയുടെ തീരുമാനം.

ഗീതയുടെ സേവനത്തിന് ഐ.എം.എഫ് നൽകുന്ന ശമ്പളം എത്രയാണെന്നറിയാൻ കൗതുകമുള്ളവർ ഉണ്ടാകും. അഞ്ചുലക്ഷം ഡോളറാണ്(ഏകദേശം 4,32,27,900 രൂപ) ഐ.എം.എഫിൽ ഗീതയുടെ അടിസ്ഥാന ശമ്പളം. അതോടൊപ്പം നിരവധി ആനുകൂല്യങ്ങളുമുണ്ടാകും. കണക്കുകൾ പ്രകാരം മൂന്നു മില്യണും അഞ്ച് മില്യണും ഇടയിലാണ് ഗീതയുടെ ആസ്തി. ഐ.എം.എഫ് ഡെപ്യൂട്ടി മാനജേിങ് ഡയറക്ടർ ആകുന്ന ആദ്യ വനിതയാണ് ഗീത ഗോപിനാഥ്.

 

2022 ജനുവരി മുതലാണ് ഗീത ഐ.എം.എഫിലെത്തിയത്. ഇക്കാലയളവിൽ വളരെ ആകർഷകമായ പാക്കേജാണ് അന്താരാഷ്ട്ര നാണ്യനിധി അവർക്കു നൽകിയത്. ഐ.എം.എഫിലെ 2021-2022 പൊതു ശമ്പള സ്കെയിൽ അനുസരിച്ച്, മുതിർന്ന ജീവനക്കാർക്ക് സാധാരണ ലഭിക്കുന്ന അടിസ്ഥാന വാർഷിക ശമ്പളം നാലര ലക്ഷം ഡോളറിനും അഞ്ചു ലക്ഷം ഡോളറിനും ഇടയിലാണ്. അതിനൊപ്പം തന്നെ ബോണസും അലവൻസുകളും അന്താരാഷ്ട്ര ട്രാവൽ അലവൻസും എച്ച്.ആർ.എയും ലഭിക്കും. എല്ലാംകൂടി വരുമ്പോൾ വാർഷിക ശമ്പളം അഞ്ചുലക്ഷം ഡോളർ കവിയും.

2019 മുതൽ 2022 വരെ ഐ.എം.എഫിന്റെ ചീഫ് ഇക്കണോമിസ്റ്റായും ഗീത സേവനമനുഷ്ടിച്ചിട്ടുണ്ട്. അപ്പോൾ ആനുകൂല്യങ്ങൾ കൂടാതെ നാലു ലക്ഷം ഡോളറിനും നാലര ലക്ഷം ഡോളറിനും ഇടയിലായിരുന്നു വാർഷിക ശമ്പള പാക്കേജ്.

2005 മുതൽ ഹാർവഡിലെ പ്രഫസറാണ് ഗീത. അതിനു മുമ്പ് ജോൺ സ്വാൻസ്ട്രാ പ്രഫസർ ഓഫ് ഇന്റർനാഷനൽ സ്റ്റഡീസ് ആൻഡ് ഇക്കണോമിക്സ് സ്റ്റഡീസിൽ സേവനമനുഷ്ടിച്ചിരുന്നു. ഒന്നര ലക്ഷം ഡോളറിനും രണ്ടു ലക്ഷം ഡോളറിനും ഇടയിലായിരുന്നു അവിടത്തെ വാർഷിക ശമ്പളം.

ആഗസ്റ്റോടെ ഹാർവഡിലേക്ക് തന്നെ തിരികെയെത്തുകയാണ് ഗീത. അവിടെ പ്രതിവർഷം പ്രതിഫലമായി ലഭിക്കാൻ പോകുന്നത് ഗവേഷണ ഇൻസെന്റീവ് അടക്കം രണ്ടര ലക്ഷം ഡോളറിനും മൂന്നുലക്ഷം ഡോളറിനും ഇടയില​ായിരിക്കും.

ചുരുക്കത്തിൽ 20 വർഷത്തെ അക്കാദമിക കരിയറിലൂടെ മൂന്നു മില്യൺ ഡോളറിനും അഞ്ചു മില്യൺ ഡോളറിനുമിടയിലായിരിക്കും ഗീത സമ്പാദിച്ചിരിക്കുക. അതായത്. അഞ്ചുവർഷത്തെ കാലാവധിയിൽ ഐ.എം.എഫിൽനിന്ന് ശമ്പളമായി കിട്ടിയത് 12 ലക്ഷം ഡോളറിലേറെയായിരിക്കും. അതുപോലെ 10 ​വർഷത്തിലേറെ നീണ്ട ​അക്കാദമിക കരിയറിൽ നിന്ന് ആറക്ക ശമ്പളവും കൈപ്പറ്റി.

Tags:    
News Summary - ​Gita Gopinath Net Worth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.