മൗലാന ആസാദ് ഫെലോഷിപ്പ് കുടിശ്ശിക നൽകാൻ അനുമതിഅനുമതിയായെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മൗലാനാ ആസാദ് ഫെലോഷിപ്പ് നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ഗവേഷണ വിദ്യാർഥികൾക്കുള്ള കുടിശ്ശിക നൽകുന്നതിന് അനുമതി നൽകിയതായി കേന്ദ്ര സർക്കാർ. എം.പിമാരായ അടൂർ പ്രകാശ്, കെ.സി. വേണുഗോപാൽ എന്നിവരുടെ ചോദ്യത്തിന് ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജുവാണ് ലോക്സഭയിൽ മറുപടി നൽകിയത്.

വിദ്യാർഥികളുടെ ഫെലോഷിപ്പ് തുക കഴിഞ്ഞ ഡിസംബർ മുതൽ മുടങ്ങിയിരിക്കുകയായിരുന്നു. മൗലാന ആസാദ് ഫെലോഷിപ് 2022-23 മുതൽ നിർത്തലാക്കിയിട്ടുണ്ട്. പദ്ധതിയിൽ നിലവിലുള്ള വിദ്യാർഥികൾക്ക് ഗവേഷണ കാലാവധി തീരുന്നതുവരെ ഫെലോഷിപ്പ് നൽകും. 

Tags:    
News Summary - Central government has approved the payment of Maulana Azad Fellowship arrears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.