ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജി
കേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജി 2025-26 വർഷം നടത്തുന്ന 36ാമത് ബാച്ചിലേക്കുള്ള ഏക വർഷ പി.ജി ഡിേപ്ലാമ കോഴ്സ് ഇൻ വുഡ് ആൻഡ് പാനൽ പ്രോഡക്ട്സ് ടെക്നോളജി പ്രവേശനത്തിന് ഒക്ടോബർ 10 വരെ അപേക്ഷിക്കാം. അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും http:/iwst.icfre.gov.inൽ ലഭ്യമാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച് ആൻഡ് എജുക്കേഷന് കീഴിലുള്ള സ്ഥാപനമാണിത്.
യോഗ്യത: ബി.എസ്‍സി കെമിസ്ട്രി/ഫിസിക്സ്/മാത്തമാറ്റിക്സ്/ഫോറസ്ട്രി/അഗ്രികൾച്ചർ/ബി.ഇ/ബി.ടെക്. പ്രായപരിധി 28 വയസ്സ്. അപേക്ഷ ഫീസ് 500 രൂപ. Director, IWST’ക്ക് ബംഗളൂരുവിൽ മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ് അപേക്ഷയോടൊപ്പം വെക്കണം. യോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് മുതലായവയുടെ ഫോട്ടോകോപ്പികൾ അപേക്ഷായോടൊപ്പം ഉണ്ടാവണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.