പുണെയിലെ സിംബയോസിസ് സെന്റർ ഫോർ ഡിസ്റ്റൻസ് ലേണിങ് വൈവിധ്യമാർന്ന വിഷയങ്ങളിൽ പി.ജി/ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കുന്നു. അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ അനുമതിയുള്ളതാണിവ.
മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി, ബാങ്കിങ്-ഫിനാൻഷ്യൽ സർവിസസ് ആൻഡ് ഇൻഷുറൻസ്, റീട്ടെയിൽ മാനേജ്മെന്റ്, ഡിസൈൻ, ഡേറ്റ സയൻസ് ആൻഡ് ബിസിനസ് അനലിറ്റിക്സ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഗ്രീൻ എനർജി ആൻഡ് സസ്റ്റൈനബിലിറ്റി, എജുക്കേഷൻ, എച്ച്.ആർ.ഡി, മീഡിയ ആൻഡ് കമ്യൂണിക്കേഷൻ, ലോ, ഹെൽത്ത് കെയർ മാനേജ്മെന്റ് മുതലായ മേഖലകളിലാണ് കോഴ്സുകൾ.
ബിരുദധാരികൾക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും പ്രവേശനം നേടാം. ഓൺലൈനിൽ ആഗസ്റ്റ് 30വരെ അപേക്ഷ സ്വീകരിക്കും. കോഴ്സുകളുടെ വിശദാംശങ്ങളും പ്രവേശന നടപടികളും അടക്കമുള്ള വിവരങ്ങൾ www.scdl.net ൽ ലഭിക്കും. സിലബസ് പ്രകാരമുള്ള പാഠപുസ്തകങ്ങൾ വീട്ടിലെത്തിക്കും. സ്വന്തമായി പഠിച്ച് പരീക്ഷയെഴുതാം. പരീക്ഷാ സെന്ററുകൾ സൗകര്യാർഥം തിരഞ്ഞെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9028380879,വാട്സ്ആപ് നമ്പർ-9271112420.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.