ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ വെച്ച് യുവതിയെ പീഡിപ്പിച്ചു; ഡ്രൈവറുൾപ്പെടെ രണ്ട് ജീവനക്കാർ അറസ്റ്റിൽ

പട്ന: ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ വെച്ച് യുവതിയെ പീഡപ്പിച്ചു. ബിഹാറിലെ ബോധ്ഗയയിൽ ഹോം ഗാർഡ് പരിശീലിന പരിപാടിക്കിടെ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസിൽ ലൈംഗിക പീഡനത്തിന് ഇരയായത്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ജീവനക്കാരും ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയെതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് അറസ്റ്റ്. പരിശീലനത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട യുവതിയെ പൊലീസ് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ജൂലൈ 24 നാണ് കേസിന് ആസ്പദമായ സംഭവം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവത്തിൽ ഭരണപക്ഷത്തിന്‍റെ മൗനത്തിൽ പ്രതിപക്ഷം വിമർശമുന്നയിക്കുന്നുണ്ട്. സംഭവത്തിൽ ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് തന്‍റെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. 'പ്രിയ സഹോദരീ സഹോദരന്മാരേ, ബഹുമാന്യനായ പ്രധാനമന്ത്രി... ബിഹാറിൽ നിങ്ങൾ ഇതിനെ രാക്ഷസ ഭരണം എന്ന് വിളിക്കുമോ? കുറ്റവാളികൾ സംരക്ഷിക്കുന്ന സംസ്ഥാനം എന്ന് നിങ്ങൾ ഇതിനെ വിളിക്കുമോ? അതോ തികഞ്ഞ നിയമരാഹിത്യത്തിന്റെ അവസ്ഥ എന്ന് നിങ്ങൾ ഇതിനെ വിളിക്കുമോ? അതോ മോദി-നിതീഷിന്റെ ദുർഭരണം എന്ന് നിങ്ങൾ ഇതിനെ വിളിക്കുമോ? മോദിയുടെയും നിതീഷിന്റെയും ഈ ഭീകരമായ ഭരണത്തിൽ, എല്ലാ ദിവസവും അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും കുട്ടികളുടെയും അന്തസ് ലംഘിക്കപ്പെടുന്നു. പക്ഷേ ഒരു മന്ത്രിയോ ഉപമുഖ്യമന്ത്രിയോ പോലും അനിയന്ത്രിതമായ കുറ്റകൃത്യങ്ങൾ, ബലാത്സംഗം, അഴിമതി എന്നിവയെക്കുറിച്ച് ഒരു വാക്ക് പോലും പറയാൻ ധൈര്യപ്പെടുന്നില്ല'- അദ്ദേഹം പോസ്റ്റിൽ രേഖപ്പെടുത്തി.

ഇത്തരം വിഷയങ്ങളിൽ മുഖ്യമന്ത്രി നിതീഷ് കുമാർ മൗനം പാലിക്കുന്നത് കുറ്റകരമാണ്. ഇത്തരം സംഭവങ്ങൾക്ക് ശേഷവും പ്രബുദ്ധരും നീതിയെ പിന്തുണക്കുന്നവരുമാണെന്ന് കരുതപ്പെടുന്നവരുടെ രക്തം തിളക്കുന്നില്ലെങ്കിൽ അവർ ജാതി വ്യവസ്ഥയെ പിന്തുണക്കുന്നവരും പക്ഷംപിടിക്കുന്നവരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Bihar woman raped by two in moving ambulance after she fainted in Home Guard exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.