ഭോപ്പാൽ: ഹിന്ദു ദൈവത്തിന്റെ പേരിലുള്ള ഹോട്ടലിൽ മാംസാഹാരം വിളമ്പിയതിന് ഒരു കൂട്ടം ആളുകൾ ചേർന്ന് ഉടമയെ ഏത്തമിടിയിപ്പിച്ചു. വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്ത് വന്നത്. സംഭവത്തിൽ പൊലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കൃഷ്ണ ധാബ നടത്തുന്ന ഗ്യാൻചന്ദ് ചൗരസ്യയോട് 11 തവണ ഏത്തമിടാനും ക്ഷമ ചോദിക്കാനും ആളുകൾ ആവശ്യപ്പെട്ടു. കൃഷ്ണ ധാബ ബിരിയാണി എക്സ്പ്രസ് എന്ന ബോർഡ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ധാബ ഉടമയെ ഭീഷണിപ്പെടുത്തുന്നത് വിഡിയോയിൽ കാണാൻ സാധിക്കും. രണ്ട് വർഷത്തോളമായി ഇയാൾ ധാബ നടത്തി വരികയാണ്. രണ്ടുതവണ ബോർഡ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നതായി പരാതിയിൽ പറയുന്നുണ്ട്.
വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ന്യായീകരിച്ച് ഹിന്ദു ജോഡോ സംഗതനിലെ സഞ്ജു മിശ്ര രംഗത്തെത്തി. കൃഷ്ണ ധാബ നടത്തുന്ന ഗ്യാൻചന്ദ് രണ്ട് വർഷത്തോളമായി ഹിന്ദു ദൈവത്തിന്‍റെ പേരിൽ കട നടത്തി മാംസാഹാരം വിളമ്പുകയാണ്. രണ്ട് പ്രാവശ്യം ബോർഡ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹം അത് ചെയ്തില്ല. അതിനാലാണ് ഇപ്പോൾ പ്രതികരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.