ജിജീഷ്, മുജീബ് റഹ്മാൻ
കോഴിക്കോട്: സിറ്റിയുടെ പല ഭാഗങ്ങളിലും മാരക ലഹരിമരുന്നായ ബ്രൗൺഷുഗർ എത്തിച്ച് വിൽപന നടത്തുന്ന യുവാക്കളെ പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തു. മാറാട് അരക്കിണർ സ്വദേശി പുതുക്കുടി വീട്ടിൽ ജിജീഷ് (42), ബേപ്പൂർ സ്വദേശി വാണിയം പറമ്പിൽ മുജീബ് റഹ്മാൻ (36) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച വട്ടക്കിണർ മേൽപാലത്തിന് സമീപം പ്രതികളെ രണ്ട് ഗ്രാം ബ്രൗൺ ഷുഗർ സഹിതം പൊലീസ് പിടികൂടുകയായിരുന്നു.
ബംഗളൂരുവിൽനിന്ന് കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചുകൊടുക്കുന്ന ലഹരി മാഫിയ സംഘങ്ങളിൽനിന്ന് മയക്കുമരുന്ന് വാങ്ങി പയ്യാനക്കൽ, കല്ലായി, അരക്കിണർ ബേപ്പൂർ, വട്ടക്കിണർ എന്നിവിടങ്ങളിലെ അന്തർ സംസ്ഥാന തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവർക്ക് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു.
ഇവർക്ക് ലഹരി എത്തിച്ചുനൽകുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അവരെ നിരീക്ഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. ഫറോക്ക് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി. അനൂപ്, പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ബാലു കെ. അജിത്, ഗണേശൻ, വിനോദ് കുമാർ, എസ്.സി.പി.ഒ കെ.സി. വിജേഷ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ പി.സി. സുജിത്, എ.എസ്.ഐ അരുൺകുമാർ മാത്തറ, എസ്.സി.പി.ഒമാരായ വിനോദ് അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.