ഗോകുൽകൃഷ്ണൻ, ആദിത്യ കൃഷ്ണൻ
അന്തിക്കാട്: താന്ന്യത്ത് യുവാവിനെയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെയും ആക്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. താന്ന്യം തോട്ടാൻചിറ സ്വദേശി പറമ്പിൽ വീട്ടിൽ ആദിത്യ കൃഷ്ണ (20), പെരിങ്ങോട്ടുകര സ്വദേശി തൈവളപ്പിൽ വീട്ടിൽ ഗോകുൽ കൃഷ്ണ (18) എന്നിവരെയാണ് ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
താന്ന്യം എരണേഴത്ത് വീട്ടിൽ അഭിനവ് കൃഷ്ണയെയും (18) സുഹൃത്തുക്കളായ മൂന്ന് കുട്ടികളെയുമാണ് ആക്രമിച്ചത്. അറസ്റ്റിലായ ആദിത്യ കൃഷ്ണയുടെ വീടിനടുത്തുള്ള താന്ന്യം തോട്ടാൻചിറയിലുള്ള ഗ്രൗണ്ടിൽ ഫുട്ബാൾ ടൂർണമെന്റിന് ചേരാൻ ചെന്നതിലുള്ള വൈരാഗ്യത്താൽ പ്രതികൾ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ കത്തികുത്തേറ്റ് അഭിനവ് കൃഷ്ണയുടെ വലത് കൈപ്പത്തിയിൽ പരിക്കേറ്റതിന് ആലപ്പാട് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആദിത്യ കൃഷ്ണ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഗോകുൽ കൃഷ്ണ ഒരു അടിപിടിക്കേസിൽ പ്രതിയാണ്. എസ്.എച്ച്.ഒ സരിൻ, എസ്.ഐ അഫ്സൽ, എസ്.ഐമാരായ, കൊച്ചുമോൻ, രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.