നീരാവിൽ നവോദയ ഗ്രന്ഥശാലയുടെ ഒണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച
തൊണ്ട് തല്ലൽ മത്സരത്തിൽനിന്ന്
അഞ്ചാലുംമൂട്: തൊണ്ട്തല്ലലിന്റെ താളവും കയറുപിരിയുടെ ഓളവും മത്സരക്കളത്തിൽ മാറ്റുരച്ച വേദിയിൽ ഓണത്തെ ഉത്സവമാക്കി നീരാവിൽ നവോദയ ഗ്രന്ഥശാലകലാകായിക സമിതി. അന്യംപോകുന്നു പരമ്പരാഗത തൊഴിൽ മത്സരങ്ങളുടെ അഹ്ലാദാരവമുയർത്തിയാണ് ചതുർദിന ഓണോത്സവത്തിന് തുടക്കം ആയത്. തൊണ്ടു തല്ലൽ, കയറുപിരി ,ഓല മൊടയൽ എന്നീ മത്സരങ്ങളാണ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്.
മത്സരങ്ങൾ പുതിയ തലമുറക്ക് നവ്യ അനുഭവമായിരുന്നു. വർഷങ്ങളായി ഉപജീവനത്തിനായി ചെയ്തിരുന്ന തൊഴിലുകൾ മത്സരമായപ്പോൾ ആവേശത്തോടെ ആയിരുന്നു ഓരോരുത്തരും പങ്കെടുത്തത്. തൊണ്ട് തല്ലി ചകിരിയാക്കുന്ന മത്സരത്തിൽ നാലാവർഷവും ചന്ദ്രലേഖ ഒന്നാംസ്ഥാനം നേടി. 14 വയസ്സിൽ തൊണ്ട് തല്ലൽ തൊഴിലിന് ഇറങ്ങിയ ചന്ദ്രലേഖക്ക് തൊണ്ട് തല്ലൽ ജീവിതത്തിന്റെ ഭാഗമാണ്. കയർ പിരി മത്സരത്തിൽ രണ്ട് ടീമുകൾ മാത്രമാണ് പങ്കെടുത്തത്. മൂന്നു വള്ളി കയറാണ് പിരിച്ചെടുക്കേണ്ടത്.
ലതയുടെ നേതൃത്വത്തിലുള്ള ടീം മത്സരത്തിൽ വിജയിച്ചത്. പരമ്പരാഗത തൊഴിൽ മത്സരങ്ങളിൽ പങ്കെടുത്തവരെ ഏറെ പേരും 60 വയസ്സിൽ മുകളിൽ പ്രായമുള്ളവരായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി 100 വയോധക മാതാക്കൾക്ക് ഓണപ്പുടവഡിവിഷൻ കൗൺസിലർമാരായ സിന്ധുറാണി ,ഗിരിജ സന്തോഷ്, സ്വർണമ്മ തുടങ്ങിയവർ ചേർന്ന് വിതരണം ചെയ്തു. കലാസമിതി പ്രസിഡന്റ് കെ.എസ്. അജിത് കുമാർ, ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്. ബൈജു സെക്രട്ടറി നാസർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.