റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം; ഗോവിന്ദയുടെയും സുനിതയുടെയും വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് മകൾ

മാതാപിതാക്കളുടെ ചുറ്റിപ്പറ്റിയുള്ള വർധിച്ചുവരുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് നടൻ ഗോവിന്ദയുടെയും സുനിതയുടെയും മകൾ ടിന അഹൂജ. പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ടീന അറിയിച്ചു. ഇതോടെ ഇന്റർനെറ്റിൽ കോളിളക്കം സൃഷ്ടിച്ച അഭ്യൂഹങ്ങൾക്ക് അന്ത്യമായിരിക്കുകയാണ്.

സുനിത അഹൂജ തന്റെ യൂട്യൂബ് ചാനലിൽ ഒരു വൈകാരിക വ്ലോഗ് പങ്കിട്ടതിനെ തുടർന്നാണ് ചർച്ച ആരംഭിച്ചത്. ഇത് വർധിച്ചുവരുന്ന വിവാഹമോചന അഭ്യൂഹങ്ങൾക്കുള്ള പ്രതികരണമായി പലരും വ്യാഖ്യാനിച്ചു. വൈകാതെ, സുനിത മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നു.

ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കുകയായിരുന്നു ടീന. നിലവിലുള്ള ചർച്ചകൾ വെറും ഗോസിപ്പാണെന്ന് അവർ പറഞ്ഞു. ഇത്തരം ഊഹാപോഹങ്ങൾ തന്നെ ബാധിക്കില്ലെന്നും ടീന പറഞ്ഞു. മാതാപിതാക്കളുടെ ബന്ധത്തെക്കുറിച്ചുള്ള ആവർത്തിച്ചുള്ള വാർത്തകളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ചോദിച്ചപ്പോൾ 'കിംവദന്തികളിൽ ശ്രദ്ധ ചെലുത്തുന്നില്ല' എന്ന് അവർ അഭിപ്രായപ്പെട്ടു.

ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും അമിതമായ ആശങ്കക്ക് ടീന നന്ദി പറഞ്ഞു. മനോഹരമായ ഒരു കുടുംബം ലഭിച്ച താൻ ഭാഗ്യവതിയാണെന്നും മാധ്യമങ്ങളിൽ നിന്നും ആരാധകരിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും ലഭിക്കുന്ന എല്ലാ സ്നേഹത്തിനും ആശങ്കക്കും പിന്തുണക്കും അവർ നന്ദി പറഞ്ഞു. 

Tags:    
News Summary - Tina Ahuja breaks silence on Govinda-Sunita divorce rumours, calls them baseless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.