ചെറിയ ജീവിതവും വല്ല്യ പുലിവാലുകളുമായി 4.5 ഗ്യാങ്

ഈ വർഷത്തെ ഏറ്റവും വിചിത്രമായ ഗാങ്ങിനെ പരിചയപ്പെടാൻ ഒരുങ്ങിക്കോളു. കടുപ്പമുള്ള യാഥാർഥ്യവും ഡാർക്ക് കോമഡിയും സമന്വയിപ്പിച്ച് സോണി ലിവിന്‍റെ പുതിയ മലയാളം ഒറിജിനൽ സീരീസ് 4.5 ഗ്യാങ് എത്തുന്നു. തിരുവനന്തപുരത്തിന്റെ ചാഞ്ചാട്ടം നിറഞ്ഞ ലോകമാണ് കഥയുടെ പശ്ചാത്തലം. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണിത് ഒരുങ്ങുന്നത്. ആഗസ്റ്റ് 29 മുതൽ സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും.

ഒരു ചേരിയിൽ ജീവിക്കുന്ന കുറച്ചുപേർ ജീവിതത്തിൽ ഒന്നുമല്ലെന്ന് തിരിച്ചറിഞ്ഞ് മറ്റുള്ളവരിൽ നിന്നുള്ള ബഹുമാനം നേടാൻ ചെയ്യുന്ന കാര്യങ്ങളാണ് സീരീസിൽ. പ്രശസ്തനായ കൃഷാന്ത് സംവിധാനം ചെയ്ത്, മാൻകൈൻഡ് സിനിമാസ് നിർമിച്ചിരിക്കുന്ന സീരീസിൽ, ജഗദീഷ്, ഇന്ദ്രൻസ്, വിജയരാഘവൻ, ഹക്കിം ഷാ, ദർശന രാജേന്ദ്രൻ, സഞ്ജു ശിവരാം, വിഷ്ണു അഗസ്ത്യ, സച്ചിൻ, ശാന്തി ബാലചന്ദ്രൻ, നിരഞ്ജ് മണിയൻ പിള്ള, ശ്രീനാഥ് ബാബു, ശമ്പു മേനോൻ, പ്രഷാന്ത് അലക്സ്, രാഹുൽ രാജഗോപാൽ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു.

ഡാർക്ക് കോമഡി, യാഥാർഥ സംഭവങ്ങളിൽ നിന്നുള്ള പ്രചോദനം, വ്യത്യസ്തമായ കഥപറച്ചിൽ എന്നിവയുടെ ഒരു സവിശേഷമായ കൂട്ട് ആണ് 4.5 ഗ്യാങ്. സാധാരണ മനുഷ്യരുടെ ആഗ്രഹങ്ങളും അവരുടെ പരാജയങ്ങളും അങ്ങനെ നഗരജീവിതത്തിന്റെ ഹൃദയത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുമെന്ന് വാഗ്ദാനം ചെയ്യുന്ന ഒരു സീരീസ് ആയിരിക്കും 4.5 ഗ്യാങ്.

Full View

Tags:    
News Summary - 4.5 Gang from 29th August only on Sony LIV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.