ശ്രീനാഥ് ഭാസിയെ ആദ്യമായി ആക്ഷൻ ഹീറോ ആയി അവതരിപ്പിക്കുന്ന പൊങ്കാല എന്ന ചിത്രത്തിന്‍റെ ടീസർ പ്രകാശനം ചെയ്തു. എ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസർ പ്രശസ്ത താരങ്ങളായ ആസിഫ് അലി, ആന്‍റണി വർഗീസ്(പെപ്പെ), വിജയ് സേതുപതി, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, പേളി മാണി, മിഥുൻ രമേശ്, അന്ന രേഷ്മ രാജൻ, നൈല ഉഷ, സാനിയ ഇയ്യപ്പൻ, എന്നീ പ്രമുഖ താരങ്ങളുടെ ഒഫിഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തിരിക്കു അത്.
ഗ്ലോബൽ പിക്ച്ചേഴ്സ് എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ചിത്രം നിർമിക്കുന്നത്. കോ പ്രൊഡ്യൂസർ - ഡോണ തോമസ്. യുവ പ്രേക്ഷകരുടെ ഇടയിൽ ഏറെ ഹരമായി മാറിയ ശ്രീനാഥ് ഭാസിക്ക് പുതിയ രൂപവും ഭാവവും നൽകിക്കൊണ്ടാണ് ചിത്രത്തിന്‍റെ അവതരണം.
തീരപ്രദേശത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു ഹാർബറിന്‍റെ കഥ പറയുകയാണ് ചിത്രത്തിലൂടെ. ഒരു ഹാർബറിലെ രണ്ടു ഗ്രൂപ്പുകളുടെ കിടമത്സരത്തിലൂടെയാണ് കഥാവികസനം. ശ്രീനാഥ് ഭാസിക്കു പുറമേ ബാബുരാജ്, യാമിസോന, അലൻസിയർ, സുധീർ കരമന,, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, മാർട്ടിൻമുരുകൻ സമ്പത്ത് റാം, ഇന്ദ്രജിത് ജഗജിത്, സ്മിനു സിജോ, രേണു സുന്ദർ, ജീമോൻ ജോർജ്, ശാന്തകുമാരി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം - രഞ്ജിൻ രാജ്. ഛായാഗ്രഹണം - ജാക്സൺ ജോൺസൺ. എഡിറ്റിങ് - കപിൽ കൃഷ്ണ. കലാസംവിധാനം - കുമാർ എടക്കര. മേക്കപ്പ് - അഖിൽ. ടി. രാജ്. നിശ്ചല ഛായാഗ്രഹണം - ജിജേഷ് വാടി. സംഘട്ടനം - രാജശേഖരൻ, മാഫിയാ ശശി, പ്രഭു ജാക്കി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ആയുഷ് സുന്ദർ. പബ്ലിസിറ്റി ഡിസൈനർ - ആർട്ടോകാർപ്പസ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഹരി കാട്ടാക്കട. പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആർട്ട്സ് മോഹൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.