ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിച്ച് മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ചിത്രം ആഗസ്റ്റ് 28ന്ന് പ്രദർശനത്തിനെത്തുകയാണ്. മലയാളി പ്രേക്ഷകർക്കിടയിലെ ഏറെ കൗതുകമുള്ള കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട്-മോഹൻലാൽ എന്നത്.
ആ പ്രതീക്ഷകൾക്കൊപ്പം നിൽക്കാനുള്ള എല്ലാ ചേരുവുകളും കോർത്തിണക്കിത്തന്നെയാണ് ഹൃദയപൂർവത്തിന്‍റെ അവതരണം. പുണെയുടെ പശ്ചാത്തലത്തിൽ സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്.
പരിമിതമായ കഥാപാത്രങ്ങളിലൂടെ ഹൃദ്യമായ ഒരു കഥ മനോഹരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. ബന്ധങ്ങളുടെ കെട്ടുറപ്പ് വളരെ പ്ലസന്‍റ് ആയി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെയെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് പറഞ്ഞു.
മാളവികാ മോഹനും, സംഗീതയുമാണ് ചിത്രത്തിലെ നായികമാർ. സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്. അഖിൽ സത്യന്‍റെ കഥക്ക് ടി.പി. സോനു തിരക്കഥ രചിച്ചിരിക്കുന്നു.ഗാനങ്ങൾ - മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണൻ. സംഗീതം - ജസ്റ്റിൻ പ്രഭാകർ. ഛായാഗ്രഹണം - അനു മൂത്തേടത്ത്. എഡിറ്റിങ്- കെ. രാജഗോപാൽ. കലാസംവിധാനം - പ്രശാന്ത് മാധവ്. മേക്കപ്പ് -പാണ്ഡ്യൻ.
കോസ്റ്റ്യം - ഡിസൈൻ-സമീര സനീഷ് . മുഖ്യ സംവിധാന സഹായി - അനൂപ് സത്യൻ. സഹ സംവിധാനം- ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശീഹരി. സ്റ്റിൽസ് - അമൽ.കെ.സദർ. ഫിനാൻസ് കൺട്രോളർ - മനോഹരൻ.കെ. പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജർ -- ആദർശ്. പ്രൊഡക്ഷൻ - എക്സിക്കുട്ടിവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.