വെട്രിമാരന്‍റെ ഗ്രാസ് റൂട്ട് പ്രൊഡക്ഷനും അനുരാഗ് കശ്യപും ഒന്നിച്ച് നിർമ്മിക്കുന്ന തമിഴ് ചിത്രം ബാഡ് ഗേൾ റിലീസിനൊരുങ്ങി. വർഷ ഭരത് എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നാളെ തിയറ്ററുകളിലെത്തും. അഞ്ജലി ശിവരാമൻ പ്രധാന കഥാപാത്രമായെത്തുന്നു.
ഗ്രാസ് റൂട്ടിന്‍റെ ബാനറിൽ പുറത്തിറങ്ങുന്ന അവസാന സിനിമയായിരിക്കും ബാഡ് ഗേൾ എന്ന് ചെന്നൈയിൽ നടന്ന പത്ര സമ്മേളനത്തിൽ വെട്രിമാരന്‍ പറഞ്ഞു.
ടീസർ പുറത്തിറക്കിയതോടെ ബ്രാഹ്മണ പശ്ചാതലത്തിൽ കഥ പറയുന്ന ചിത്രത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഒരു പ്രത‍്യേക വിഭാഗത്തെ ആക്ഷേപിക്കുന്നുവെന്നും പെൺകുട്ടികളെ മദ‍്യപാനത്തിലേക്ക് നയിക്കുന്നെന്നും ആക്ഷേപമുയർന്നു. ഇതോടെ കോടതി ഉത്തരവിനെ തുടർന്ന് ‘ബാഡ് ഗേളിന്‍റെ’ ടീസറും ട്രെയിലറും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നും പിൻവലിക്കേണ്ടി വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.