മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് വൻ വിജയം നേടിയ സാമ്രാജ്യം റീ റിലീസിനൊരുങ്ങുന്നു. ആരിഫ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അജ്മൽ ഹസ്സനാണ് ചിത്രം നിർമിച്ചത്. സെപ്റ്റംബർ 19നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. മികച്ച വിജയം നേടിയ ചിത്രമെന്നതിനു പുറമേ അക്കാലത്തെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും സാമ്രാജ്യം നേടുകയുണ്ടായി.
അവതരണ മികവ് സാമ്രാജ്യം എന്ന സിനിമയെ മലയാളത്തിനു പുറത്ത് വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡിലും ഏറെ സ്വീകാര്യമാക്കി. വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. ഇളയരാജ ഒരുക്കിയ പശ്ചാത്തല സംഗീതം എക്കാലവും പുതിയൊരനുഭവം തന്നെയായാണ്. അലക്സാണ്ടർ എന്ന അധോലോക നായകനായാണ് മമ്മൂട്ടി ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.
ജയനൻ വിൻസന്‍റാണ് ഛായാഗ്രാഹകൻ. പ്രശസ്ത ഗാന രചയിതാവായ ഷിബു ചക്രവർത്തിയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. ഹരിഹര പുത്രനാണ് എഡിറ്റിങ്. മമ്മൂട്ടിക്കു പുറമേ മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ അശോകൻ, ശ്രീവിദ്യ, സോണിയ, ബാലൻ.കെ.നായർ, സത്താർ, സാദിഖ്, ഭീമൻ രഘു, ജഗന്നാഥ വർമ, പ്രതാപചന്ദ്രൻ, സി.ഐ. പോൾ, ജഗന്നാഥൻ, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും പ്രധാന താരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.