ഇത് വേറെ ലെവൽ....; 'കല്യാണി ഇന്ത്യയുടെ ആദ്യ വനിത സൂപ്പർഹീറോ', ലോകയെ പ്രശംസിച്ച് ബോളിവുഡ് താരങ്ങളും

മലയാള സിനിമയിലെ ഏറ്റവും പുതിയ സൂപ്പർഹിറ്റ് ചിത്രമാണ് 'ലോക'. മികച്ച കലക്ഷനോടെ മുന്നേറുന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിലാണ് ലോക പുറത്തിറങ്ങിയത്. ഇപ്പോഴിതാ, ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.

ചിത്രത്തിലെ നായികയായ കല്യാണി പ്രിയദർശനെ 'ഇന്ത്യയുടെ ആദ്യ വനിത സൂപ്പർഹീറോ' എന്നാണ് പ്രിയങ്ക വിശേഷിപ്പിച്ചത്. സിനിമ ഇതിനകം തന്നെ മലയാളിയുടെ ഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ടെന്നും ഇപ്പോൾ ഹിന്ദിയിലും പുറത്തിറങ്ങിയതായും പ്രിയങ്ക പറഞ്ഞു. സാമൂഹ്യ മാധ്യമത്തിലൂടെയായിരുന്നു പ്രതികരണം. നടി ആലിയ ഭട്ടും നടൻ അക്ഷയ് കുമാറും ചിത്രത്തെ പ്രശംസിച്ചിട്ടുണ്ട്.

'പുരാണ നാടോടികഥകളുടെയും നിഗൂഢതയുടെയും ഒരു പുതുമയുള്ള മിശ്രിതം! അതിന് ലഭിക്കുന്ന സ്നേഹം കാണുമ്പോൾ വളരെ സന്തോഷം. ഇത്തരം ശ്രമങ്ങൾക്ക് എന്നും പിന്തുണ നൽകും' എന്നായിരുന്നു ആലിയ ഭട്ട് കുറിച്ചത്. കുടുംബത്തിൽ എല്ലാവരും ഒരുപോലെ കഴിവുളളവരാണ് എന്ന് കേട്ടിടുണ്ട്, ഇപ്പോൾ കണ്ടു എന്നായിരുന്നു അക്ഷയ് കുമാറിന്‍റെ പ്രതികരണം.

ഡൊമിനിക് അരുണാണ് ചിത്രം സംവിധാനം ചെയ്തത്. കല്യാണിക്ക് പുറമേ, നസ്‌ലെൻ, സാൻഡി, അരുണ്‍ കുര്യൻ, ചന്ദു സലിംകുമാർ, നിഷാന്ത് സാഗർ, വിജയരാഘവൻ, നിത്യശ്രീ, ശരത് സഭ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നു. ചിത്രം തിയറ്ററിലെത്തി ആദ്യ വാരത്തിനുള്ളിൽ തന്നെ കലക്ഷൻ 100 കോടി കടന്നു. ദക്ഷിണേന്ത്യയിൽ, വനിത കേന്ദ്ര കഥാപാത്രമായ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സിനിമയായി ഇത് മാറി. 

Tags:    
News Summary - Kalyani Priyadarshan Indias first female superhero

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.