'കൂലി'യിലെ അതിഥി വേഷത്തിന് ആമിറിന് 20 കോടിയോ? സത്യമിതാണ്...

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം തിയറ്ററിൽ എത്താൻ ഇനി മണിക്കൂറുകളേയുള്ളു. ചിത്രത്തിനായി രജനീകാന്തിന്‍റെ ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ദഹ എന്നാണ് ആമിറിന്‍റെ കഥാപാത്രത്തിന്‍റെ പേര്.

പരുക്കൻ വസ്ത്രവും സ്വർണ നിറത്തിലുള്ള റിസ്റ്റ് വാച്ചും സ്റ്റൈലിഷ് സൺഗ്ലാസും ചുണ്ടിൽ പൈപ്പുമായി വിന്റേജ് ലുക്കിലുള്ള ആമിറിന്‍റെ കഥാപാത്രത്തെ പോസ്റ്റർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആമിറിന്‍റെ പ്രതിഫലവുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തു വരികയാണ്. ചിത്രത്തിലെ ചെറിയ വേഷത്തിനായി നടൻ 20 കോടി വാങ്ങിയെന്നായിരുന്നു ആദ്യം പുറത്തു വന്ന വാർത്ത.

എന്നാൽ ഇപ്പോൾ താരവുമായി അടുപ്പമുള്ളവർ വാദം തള്ളിക്കളയുന്നു. ചിത്രത്തിനായി അദ്ദേഹം ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് രജനീകാന്താണ്. 200 കോടിയാണ് രജനീകാന്തിന്‍റെ പ്രതിഫലം. ലോകേഷിന് 50 കോടി രൂപ പ്രതിഫലം ലഭിച്ചതായാണ് റിപ്പോർട്ട്.

രജനീകാന്തിനും ആമിറിനും പുറമേ, നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു എന്റർടെയ്‌നറായിട്ടാണ് 'കൂലി' ഒരുങ്ങുന്നത്.

Tags:    
News Summary - Did Aamir Khan charge Rs 20 crore for Rajinikanth's Coolie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.