ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ 

ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ തെരഞ്ഞെടുപ്പ്; എബ്രഹാം ലിങ്കൺ പ്രസിഡന്റ്, അജയ് തുണ്ടതിൽ സെക്രട്ടറി

കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഒ യൂണിയന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെഫ്ക ചെയർമാനും പ്രശസ്ത സംവിധായകനുമായ സിബി മലയിൽ യോഗം ഉദ്ഘാടനം ചെയ്തു. എബ്രഹാം ലിങ്കൺ ആണ് പ്രസിഡന്റ്. സെക്രട്ടറി: അജയ് തുണ്ടത്തിൽ.

ട്രഷറർ: മഞ്ജു ഗോപിനാഥ്. ആതിര ദിൽജിത്ത് വൈസ് പ്രസിഡന്‍റായും പി.ശിവപ്രസാദ് ജോയിന്‍റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മാക്ട ഓഫീസിലായിരുന്നു ഭാരവാഹി തിരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും. എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി വാഴൂർ ജോസ്, സി.കെ.അജയ്കുമാർ, പ്രതീഷ് ശേഖർ, അഞ്ജു അഷറഫ്, ബിജു പുത്തുർ, റഹീം പനവൂർ, എം.കെ ഷെജിൻ ആലപ്പുഴ, പി.ആർ സുമേരൻ എന്നിവരേയും തെരഞ്ഞെടുത്തു.

Tags:    
News Summary - FEFKA PRO Union Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.