ബോളിവുഡ് സിനിമകളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് താരങ്ങൾ ധരിക്കുന്ന ആഡംബര വസ്ത്രങ്ങൾ. സിനിമയുടെ കഥാപാത്രത്തിന് അനുസരിച്ച് ലക്ഷക്കണക്കിന് രൂപ മുടക്കി നിർമിക്കുന്ന വസ്ത്രങ്ങളുണ്ട്. 'രാ.വൺ' സിനിമയിലെ ഷാരൂഖ് ഖാൻ ധരിച്ച സൂപ്പർ ഹീറോ സ്യൂട്ട് ആണ് ബോളിവുഡിലെ ഏറ്റവും വിലയേറിയ വസ്ത്രങ്ങളിലൊന്ന്. ഒരു സ്യൂട്ടിന് ഏകദേശം 4.5 കോടി രൂപയാണ് വില. സിനിമക്ക് വേണ്ടി 20 സ്യൂട്ടുകൾ നിർമിച്ചിരുന്നു. 'പത്മാവതിലെ'ഘൂമർ' എന്ന ഗാനരംഗത്തിൽ ദീപിക ധരിച്ച ലെഹങ്കക്ക് ഏകദേശം 30 ലക്ഷം രൂപയോളം വിലയുണ്ടായിരുന്നു. 30 കിലോഗ്രാമിന് മുകളിൽ ഭാരമുള്ള ഈ ലെഹങ്ക, 200ഓളം കരകൗശല വിദഗ്ദ്ധർ ചേർന്നാണ് നിർമിച്ചത്.
തേവർ എന്ന സിനിമയിൽ 'രാധാ നാചേഗി' എന്ന ഗാനരംഗത്തിൽ സോനാക്ഷി ധരിച്ച ലെഹങ്കയുടെ വില 75 ലക്ഷം രൂപയായിരുന്നു. അതിമനോഹരമായ എംബ്രോയ്ഡറി വർക്കുകളുള്ള ഈ വസ്ത്രം ഒരുപാട് ചർച്ചകൾക്ക് വഴി വെച്ചിരുന്നു. 'സിങ് ഈസ് ബ്ലിങ്' സിനിമയിൽ അക്ഷയ് കുമാർ ധരിച്ച തലപ്പാവിൽ യഥാർത്ഥ സ്വർണ്ണത്തിൽ തീർത്ത ഡിസൈനുകൾ ഉണ്ടായിരുന്നു. ഈ തലപ്പാവിന് ഏകദേശം 65 ലക്ഷം രൂപ വിലയുണ്ടായിരുന്നു.
ദേവദാസിലെ 'കഹേ ചേഡ് മോഹെ' എന്ന ഗാനരംഗത്തിൽ മാധുരി ധരിച്ച ലെഹങ്കക്ക് 15 ലക്ഷം രൂപയായിരുന്നു വില. അബു ജാനി-സന്ദീപ് ഖോസ്‌ല എന്നിവർ ഡിസൈൻ ചെയ്ത ഈ വസ്ത്രം ഇന്നും ബോളിവുഡിലെ ഐക്കണിക് വസ്ത്രങ്ങളിലൊന്നാണ്. 'കമ്പഖ്ത് ഇഷ്ക്' സിനിമയുടെ ടൈറ്റിൽ ട്രാക്കിൽ കരീന ധരിച്ച കറുത്ത ഗൗൺ പാരീസിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. ഈ വസ്ത്രത്തിന് എട്ട് ലക്ഷം രൂപ വിലയുണ്ടായിരുന്നു. 'ക്രിഷ് 3' യിൽ കങ്കണ ധരിച്ച ലാറ്റെക്സ് സ്യൂട്ടുകൾ പാരീസിൽ നിന്ന് ഇറക്കുമതി ചെയ്ത ഫാബ്രിക്ക് ഉപയോഗിച്ചാണ് നിർമിച്ചത്. ഒരു സ്യൂട്ടിന് 10 ലക്ഷം രൂപ വിലയുണ്ടായിരുന്നു. സിനിമയിൽ 10 സ്യൂട്ടുകൾ ഉപയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.