റാം സംവിധാനം ചെയ്ത മികച്ച നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രമാണ് പറന്ത് പോ. ചിത്രത്തിന്‍റെ രചനയും റാം തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ചിത്രം ഒ.ടി.ടിയിലേക്കുന്നതിന്‍റെ സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആഗസ്റ്റ് നാലിനായിരിക്കും ഒ.ടി.ടി സ്‍ട്രീമിങ്. ജിയോ ഹോട്‍സ്റ്റാറിലൂടെ കാണാവുന്നതാണ്. നടന്‍ ശിവക്കൊപ്പം ഗ്രേസ് ആന്‍റണി, അഞ്ജലി, മിഥുല്‍ റ്യാന്‍, അജു വര്‍ഗീസ്, വിജയ് യേശുദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഗ്രേസ് ആന്‍റണിയുടെ അരങ്ങേറ്റ തമിഴ് ചിത്രമാണ് പറന്ത് പോ. തമിഴ് സിനിമയിൽ അഭിനയിക്കുക എന്നത് ഒരു സാംസ്കാരിക ആഘാതമായിരുന്നില്ല. എന്നാലും രണ്ട് ഇൻഡസ്ട്രികളിലും ഷൂട്ടിങ്ങിന്റെ ഷെഡ്യൂളൊക്കെ വ്യത്യാസമുണ്ട്. കേരളത്തിലാണെങ്കിൽ മുപ്പത് ദിവസത്തെ ഷൂട്ടാണ് പറഞ്ഞിരിക്കുന്നതെങ്കിൽ അത് 28 ദിവസം കൊണ്ട് തീരും. പക്ഷേ തമിഴിൽ അങ്ങനെയല്ല, നീണ്ടു പോകും. പറന്ത് പോ എന്റെ ആദ്യത്തെ തമിഴ് ചിത്രമായതിനാൽ എനിക്കൊരല്പം വിചിത്രമായി തോന്നി. പക്ഷേ ഷൂട്ടിങ്ങൊക്കെ വളരെ രസകരമായിരുന്നു എന്ന് ഗ്രേസ് ആന്റണി പറഞ്ഞിട്ടുണ്ട്.
54-ാമത് റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍. പറന്ത് പോയിലെ ഗാനങ്ങളും ഹിറ്റായിരുന്നു. കട്രത് തമിഴ് മുതല്‍ പേരന്‍പ് വരെ നാല് ചിത്രങ്ങളാണ് റാം സംവിധാനം നിർവഹിച്ച് മുന്‍പ് പ്രദര്‍ശനത്തിനെത്തിയിട്ടുള്ളത്. ജൂലൈ നാലിനാണ് പറന്ത് പോ തിയറ്ററിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.