ഷാഹി കബീറിന്‍റെ 'റോന്ത്' ഒ.ടി.ടിയിലെത്തി

ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ രചനയും സംവിധാനവും നിർവഹിച്ച 'റോന്ത്' ഒ.ടി.ടിയിലെത്തി. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോന്ത്. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവരും ജം​ഗ്ലീ പിക്ചേഴ്സിന് വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമിച്ചത്. യോഹന്നാൻ, ദിൻനാഥ് എന്നീ രണ്ടു പൊലീസുകാർ ഒരു ദിവസം പെട്രോളിംഗിന് പോവുന്നതും അന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. യോഹന്നാൻ എന്ന കഥാപാത്രമായി ദിലീഷ് പോത്തൻ എത്തുമ്പോൾ ദിൻനാഥ് എന്ന കഥാപാത്രത്തെ റോഷൻ മാത്യുവാണ് അവതരിപ്പിക്കുന്നത്.

ടൈംസ് ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് ആദ്യമായാണ് മലയാളത്തിൽ ഒരു ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജോസഫിനും ഇലവീഴാപൂഞ്ചിറക്കും മനോഹരമായ ദൃശ്യഭാഷ ഒരുക്കിയ മനേഷ് മാധവനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം. 

Tags:    
News Summary - Shahi Kabir's 'Ront' has reached OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.