പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെയും അനീത് പദ്ദയും പ്രധാന വേഷങ്ങളിലെത്തിയ 'സൈയ്യാര' ബോക്‌സ് ഓഫീസ് കീഴടക്കുകയാണ്. ആക്ഷന്‍ സിനിമകളും ത്രില്ലറുകളും ഹൊറര്‍ കോമഡികളുമെല്ലാം കണ്ടു കണ്ടു മടുത്ത ബോളിവുഡില്‍ ഒരു സാധാരണ പ്രണയകഥ വലിയ വിജയം നേടുന്നത് സാധാരണ കാര്യമല്ല. മോഹിത് സൂരി സംവിധാനം ചെയ്ത സൈയ്യാര റിലീസായി മൂന്ന് ദിവസത്തിനകം തന്നെ 100 കോടി പിന്നിട്ടിരിക്കുകയാണ്.
വെള്ളിയാഴ്ച റിലീസ് ചെയ്ത സിനിമ ആദ്യത്തെ രണ്ട് ദിവസത്തില്‍ നേടിയത് 48 കോടിയായിരുന്നു. ഞായറാഴ്ച മാത്രം 35 കോടി രൂപ നേടി. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നുമാത്രം 84 കോടിയലധികമാണ് സൈയ്യാര നേടിയത്. ഓവര്‍സീസ് കണക്കുകള്‍ കൂടെ വരുമ്പോള്‍ സയ്യാരയുടെ ഇതുവരെയുള്ള കളക്ഷന്‍ 119 കോടിയാണ്. വലിയ പബ്ലിസിറ്റികളൊന്നുമില്ലാതെ തന്നെ ഹൈപ്പ് സൃഷ്ടിക്കാനും റിലീസിന് ശേഷം മൗത്ത് പബ്ലിസിറ്റി വഴി കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ സാധിച്ചതുമാണ് സിനിമയുടെ വിജയം.
അഹാന പാണ്ഡെയുടെ സഹോദരന്‍ കൂടിയായ അഹാന്‍ പാണ്ഡെയുടെ ആദ്യ സിനിമയാണിത്. പുതുമുഖം അനീത് പദ്ദയാണ് നായിക. ഇരുവരും അരങ്ങേറ്റം ഗംഭീരമാക്കിയെന്നാണ് സിനിമ കണ്ടവരെല്ലാം പറയുന്നത്. യുവ തലമുറ ചിത്രത്തെ ഏറ്റെടുത്തുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യഷ് രാജ് ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. 35 കോടി ബജറ്റിലാണ് സൈയ്യാര ഒരുക്കിയത്. 22 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. അക്ഷയ് കുമാറിന്റെ കേസരി ചാപ്റ്റര്‍ 2, സ്‌കൈ ഫോഴ്‌സ്, സല്‍മന്‍ ഖാന്റെ സിക്കന്ദര്‍ തുടങ്ങിയ സിനിമകളെയെല്ലാം സൈയ്യാര അനായാസം പിന്നിലാക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.