ദിലീപിനെ നായകനാക്കി ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രമാണ് 'ഭ.ഭ.ബ'. അതിഥി വേഷത്തിൽ മോഹൻലാൽ എത്തുന്നുവെന്ന് നേരത്തെ സംവിധായകൻ അറിയിച്ചിരുന്നു. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ നൃത്ത നമ്പറുകളിൽ ഒന്നിൽ സൂപ്പർസ്റ്റാർ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിൽ ദിലീപിനൊപ്പം സംഘട്ടന രംഗത്തിൽ ലാലേട്ടൻ പ്രത്യക്ഷപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മോഹൻലാലും ദിലീപും അഭിനയിക്കുന്ന ഈ ഗാനം എറണാകുളത്ത് ഒരു വലിയ സെറ്റിലാണ് ചിത്രീകരിച്ചത്. കോടിക്കണക്കിന് രൂപ ചെലവായി എന്നാണ് റിപ്പോർട്ടുകൾ. ഗാനത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തിനായി പ്രത്യേകം പരിഷ്കരിച്ച ഒരു വാഹനവും നിർമാതാക്കൾ സൃഷ്ടിച്ചിട്ടുണ്ട്.
മാസ് കോമഡി എന്റർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപിനെ കൂടാതെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും അഭിനയിക്കുന്നു. താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. അരുൺ മോഹൻ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിങും നിർവ്വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.