'ഫഹദ് മാത്രമല്ല, മലയാളത്തിൽ സീനിയർ താരങ്ങളുമുണ്ട്'; സത്യൻ അന്തിക്കാട് ചിത്രം 'ഹൃദയപൂർവം' ടീസർ പുറത്ത്

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന 'ഹൃദയപൂർവം' എന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരുന്ന ആരാധകർക്ക് കൂടുതൽ പ്രതീക്ഷ നൽകി ചിത്രത്തിന്റെ ടീസർ. ഫാമിലി/കോമഡി എന്റർടെയ്‌നറായ ചിത്രത്തിൻറെ എല്ലാ അപ്ഡേറ്റുകളും സമൂഹമാധ്യമങ്ങളിൽ വളരെ ചർച്ചയാകാറുണ്ട്. ചിത്രത്തിന്റെ ടീസർ ഇന്ന് റിലീസ് ചെയ്യുമെന്ന അപ്ഡേറ്റിനും വലിയ പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

പുതിയ മലയാളം സിനിമകൾ ഭാഷകൾക്കപ്പുറം യുവാക്കൾക്ക് എത്രത്തോളം ആവേശമാണ് നൽകുന്നതെന്നും മലയാള സിനിമകൾ രണ്ട് തലമുറകളിലെ ആളുകൾ എങ്ങനെ സ്വീകരിക്കുന്നുവെന്നും ടീസർ സൂചിപ്പിക്കുന്നു. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ചുള്ള മുൻകാല ചിത്രങ്ങളുടെ മനോഹാരിത ഹൃദയപൂർവത്തിലൂടെ തിരികെ എത്തുമെന്നും, കുടുംബങ്ങൾക്ക് തിയറ്ററുകളിൽ ആസ്വദിക്കാൻ അനുയോജ്യമായ സിനിമയായിരിക്കുമെന്നുമാണ് ടീസറിലൂടെ പ്രതീക്ഷ നൽകുന്നത്.

Full View

സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവം. 2015-ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ടി.പി. സോനുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മാളവിക മോഹനണ് ചിത്രത്തിലെ നായിക. സംഗീത് പ്രതാപ്, സിദ്ദിഖ്, ബാബുരാജ്, ലാലു അലക്സ്, സബിത, സംഗീത മാധവൻ നായർ എന്നിവരും മറ്റ് സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുണെയുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിൻറേതെന്ന് സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. അഖിൽ സത്യൻറേതാണു കഥ. അനൂപ് സത്യനാണ് ചിത്രത്തിൻറെ പ്രധാന സംവിധാനസഹായി. എമ്പുരാന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവം.

Tags:    
News Summary - 'Not only Fahadh, there are senior actors in Malayalam'; Sathyan Anthikad's film 'Hridayapoorvam' teaser out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.